
മനാമ(big14news.com):ബഹ്റൈൻ കെ എം സി സി ജിദാലി ഏരിയാ കമ്മിറ്റിയുടെ വനിതാ വിങ്ങ് പ്രവർത്തനോദ്ഘാടനവും വനിതകൾക്കായി മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. പ്രവർത്തനോദ്ഘാടനം ബഹ്റൈൻ കെ എം സി സി സംസ്ഥാന പ്രസിഡന്റ് എസ്.വി ജലീൽ നിർവ്വഹിച്ചു.
വനിതാ വിങ്ങ് പ്രസിഡന്റ് സൗദാ മുസ്തഫ അധ്യക്ഷത വഹിച്ചു.സംസ്ഥാന കെ എം സി സി സി വൈസ് പ്രസിഡന്റുമാരായ ശാഫി പാറക്കട്ട,ടി.പി മുഹമ്മദലി,ജിദാലി ഏരിയാ കെ. എം സി.സി പ്രസിഡന്റ് സലീഖ് വില്ലപ്പള്ളി എന്നിവർ സംസാരിച്ചു.ജന:സെക്രട്ടറി തസ്ലീം ദേളി ആശംസകൾ നേർന്നു.
ശിഫാ അൽ ജസീറ ഹോസ്പിറ്റലിലെ പ്രശസ്ത ഗൈനക്കോളജിസ്റ്റ് സുനിതാ കുമ്പള സ്ത്രീകൾക്കുള്ള ആരോഗ്യ ക്ലാസിന് നേതൃത്വം നൽകി.സ്ത്രീകളുടെ ആരോഗ്യസമ്പന്ധമായ സംശയങ്ങൾക്ക് ഡോക്ടർ മറുപടി നൽകി.
വനിതാ വിങ്ങ് ജന:സെക്രട്ടറി ഹുസ്നാ അബ്ദുല്ലാ സ്വാഗതവും ഫരീദാ സലീഖ് നന്ദിയും പറഞ്ഞു.നഴ്സ് സുമി, സുഫൈജ റഫ്സി,ഷാഹിദാ അലി,വഹീദാ മൊയ്തീൻ തുടങ്ങിയവർ നേതൃത്വം നൽകി.