അൽ ഫലാഹ് ഹിറ്റാച്ചി തൃക്കരിപ്പൂർ എഫ് സി നാളെ പള്ളിക്കര ടൂർണമെന്റിൽ

Share on Facebook
Tweet on Twitter

പള്ളിക്കര(big14news.com):കാസ്‌ക് ധമാക ആതിഥ്യമരുളുന്ന പള്ളിക്കര തബാസ്കോ വിന്നേർസ് ട്രോഫിക്കും കെ വി എം ട്രോഫിക്കും വേണ്ടിയുള്ള സൂപ്പർ സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ അൽ ഫലാഹ് ഹിറ്റാച്ചി തൃക്കരിപ്പൂർ എഫ് സി മാട്ടുമ്മൽ ബ്രദേഴ്സിനെതിരായി നാളെ കളിക്കളത്തിലിറങ്ങും.

കേരള ബ്ലാസ്റ്റേഴ്‌സ് താരം മുഹമ്മദ് റാഫി,മുംബൈ താരം എൻ പി പ്രദീപ്, സാലി, വിജയകുമാർ,ഷാഫി,ഗോൾ കീപ്പർ ഡിങ്കൻ എന്നിവർ അൽ ഫലാഹ് ഹിറ്റാച്ചി തൃക്കരിപ്പൂർ എഫ് സിക്ക് വേണ്ടി ജേഴ്‌സിയണിയും.