
തിരുവനന്തപുരം(big14news.com): കെ.എസ്.ആര്‍.ടി.സിയിലെ മെക്കാനിക്കല്‍ വിഭാഗം ജീവനക്കാര്‍ നടത്തിയ സമരം പിന്‍വലിച്ചു. ഗതാഗത മന്ത്രി തോമസ് ചാണ്ടിയുമായി യൂണിയനുകള്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. സിംഗിള്‍ ഡ്യൂട്ടി പിന്‍വലിക്കില്ലെന്നും എന്നാല്‍, രാത്രി ഒരു ഫിഫ്റ്റ് കൂടി അനുവദിക്കുമെന്നും യൂണിയനുകള്‍ക്ക് ഗതാഗതമന്ത്രി ഉറപ്പ് നല്‍കി. രാവിലെ ആറു മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെ, ഉച്ചയ്ക്ക് രണ്ടു മുതല്‍ രാത്രി എട്ടുവരെ,
എട്ടു മുതല്‍ പുലര്‍ച്ചെ രണ്ടു വരെ, പുലര്‍ച്ചെ രണ്ടു മുതല്‍ രാവിലെ എട്ടു വരെ എന്നിങ്ങനെ ആയിരിക്കും പുതിയ ഷിഫ്റ്റ്. തുടര്‍ച്ചയായ രാത്രി ഡ്യൂട്ടി ഒഴിവാക്കാന്‍ തീരുമാനിച്ചതായി മന്ത്രി പറഞ്ഞു. ആര്‍ക്കും അമിതമായി ജോലി ചെയ്യേണ്ട സ്ഥിതിയുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു. ബസുകളുടെ അറ്റകുറ്റപ്പണികള്‍ നടത്തുന്നത് രാത്രികാലത്തേക്ക് മാറ്റുമെന്നും അദ്ദേഹം വ്യക്തമാക്കി.
പണിമുടക്കിനെ തുടര്‍ന്ന് അറ്റകുറ്റപ്പണികള്‍ മുടങ്ങിയതോടെ ബസുകള്‍ നിരത്തിലിറങ്ങാതെ സര്‍വീസുകള്‍ താളംതെറ്റിയിരുന്നു. മെക്കാനിക്കല്‍ വിഭാഗം ജീവനക്കാര്‍ക്ക് ഡബിള്‍ ഡ്യൂട്ടി ഒഴിവാക്കി സിംഗിള്‍ ഡ്യൂട്ടി ഏര്‍പ്പെടുത്തിയപ്പോഴുണ്ടായ അപാകത പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക് പ്രഖ്യാപിച്ചത്.
പരിഷ്കാരം നിലവില്‍ വന്ന ഇന്നലെ മുതലാണ് പണിമുടക്ക് തുടങ്ങിയത്. പണിമുടക്കുകാരണം തിരുവനന്തപുരത്ത് ഉള്‍പ്പെടെ പല ജില്ലകളിലും സര്‍വീസുകള്‍ മുടങ്ങി. ദീര്‍ഘദൂര സര്‍വീസുകളെയാണ് ഏറെയും ബാധിച്ചത്. അറ്റകുറ്റപ്പണി മുടങ്ങിയതോടെ ബസുകള്‍ നിരത്തിലിറക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ചില ഡിപ്പോകളില്‍ സര്‍വീസുകള്‍ ഏതാണ്ട് പൂര്‍ണമായി മുടങ്ങി. തമ്ബാനൂര്‍ സെന്‍ട്രല്‍ ഡിപ്പോയെ പണിമുടക്ക് ബാധിച്ചു. ദീര്‍ഘദൂര സര്‍വീസുകളക്കം മുടങ്ങി. കണിയാപുരം ഡിപ്പോയിലും സര്‍വീസുകളെ കാര്യമായി ബാധിച്ചു. വെള്ളറട ഡിപ്പോയില്‍ 51 സര്‍വീസുകള്‍ പോകേണ്ടിടത്ത് 20 സര്‍വീസ് മാത്രമാണ് രാവിലെ ഓപ്പറേറ്റ് ചെയ്തത്. നെയ്യാറ്റിന്‍കര ഡിപ്പോയെയും പണിമുടക്ക് ബാധിച്ചു. ആറ്റിങ്ങലിലും ചില സര്‍വീസുകള്‍ തടസ്സപ്പെട്ടു. അടൂര്‍, ചെങ്ങന്നൂര്‍, പുനലൂര്‍, കൊട്ടാരക്കര തുടങ്ങിയ ഡിപ്പോകളില്‍ 40 ശതമാനം സര്‍വീസുകള്‍ മുടങ്ങി. പത്തനംതിട്ട ജില്ലയെ പണിമുടക്ക് കാര്യമായി ബാധിച്ചു.