
കാസര്‍ഗോഡ്(big14news.com):മുത്തലാഖിന്റെ പേരിലുള്ള ശരീഅത്ത് വിരുദ്ധ പ്രചാരണങ്ങളെ യഥാർത്ഥ ഇസ്ലാമിക ശരീഅത്ത് സമൂഹത്തിൽ ചർച്ചയാക്കാനും അവതരിപ്പിക്കാനുമുള്ള അവസരമായി പ്രയോജനപ്പെടുത്താൻ മുസ്ലിം സമൂഹം ശ്രമിക്കണമെന്ന് ഐ.എൻ.എൽ അഖിലേന്ത്യ പ്രസിഡണ്ട് പ്രൊ.മുഹമ്മദ് സുലൈമാൻ പറഞ്ഞു.
സംതൃപ്ത കുടുംബത്തിന് ഇസ്ലാമിക ശരീഅത്ത് എന്ന പ്രമേയത്തില്‍ ജമാഅത്തെ ഇസ്ലാമിയുടെ ദേശീയ കാമ്പയിന്റെ ഭാഗമായുള്ള ജില്ലാ സംഗമം കാസര്‍ഗോഡ് നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡണ്ട് കെ മുഹമ്മദ് ഷാഫി അധ്യക്ഷത വഹിച്ചു.മാലിക് ദീനാര്‍ ഇസ്ലാമിക് അക്കാദമി പ്രിന്‍സിപ്പാള്‍ സിദ്ദീഖ് നദ്‌വി ചേരൂര്‍,മുസ്‌ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എം സി ഖമറുദ്ദീന്‍, സി.പി എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി പി പി മുസ്തഫ,സഹീദ് എലങ്കമല്‍, ജമാഅത്തെ ഇസ്ലാമി ജില്ലാ വൈസ് പ്രസിഡന്റ് ബഷീർ ശിവപുരം തുടങ്ങിയവർ പ്രസംഗിച്ചു.ജമാഅത്തെ ഇസ്ലാമി ജില്ലാ ജനറൽ സെക്രട്ടറി അഷ്റഫ് ബായാര്‍ സ്വാഗതവും കാസർഗോഡ് ഏരിയ പ്രസിഡന്റ് നന്ദിയും പറഞ്ഞു.