
ആലംപാടി(big14news.com): ജെ.സി.ഐ കാസർഗോഡിന്റെ ആഭിമുഖ്യത്തിൽ നെഹ്‌റു യുവകേന്ദ്രയുടെയും ചെറിയാലംപാടി യൂത്ത് കൾച്ചർ സെന്ററിന്റെയും സഹകരണത്തേടെ ആരോഗ്യ ബോധവൽകരണ സെമിനാർ സംഘടിപ്പിച്ചു.
ജെ.സി.ഐ കാസർഗോഡ് പ്രസിഡണ്ട് കെ.ബി.അബ്ദുൾ മജീദ് അധ്യക്ഷത വഹിച്ചു.
ജെ.സി.ഐ മുൻ മേഖലാ പ്രസിഡണ്ട് എം.എ അബ്ദുൾ റഫീഖ് പരിപാടി ഉദ്ഘാടനം ചെയ്തു.മുൻ ജെ.സി.ഐ മേഖലാ വൈസ് പ്രസിഡണ്ട് ജി.പുഷ്പാകരൻ ബെണ്ടിച്ചാൽ മുഖ്യാതിഥിയായി.ഹെൽത്ത് ഇൻസ്പെക്ടർ കെ രവീന്ദ്രൻ നായർ,ശരത്കുമാർ പെരുമ്പള, റംസാദ് അബ്ദുള്ള,എം.മുഹമ്മദ് അഷ്റഫ്, ഇഖ്ബാൽ ടി.എം, ടി.മൊയ്തീൻ എന്നിവർ സംസാരിച്ചു.
പ്രോഗ്രാം ഡയറക്ടർ മിഷാൽ റഹ്മാൻ സ്വാഗതവും സി വൈ സി സി സെക്രട്ടറി ഹാരിസ് മുഹമ്മദ് നന്ദിയും പറഞ്ഞു.ചെങ്കള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ കെ.രവീന്ദ്രൻ നായർ ക്ലാസ് കൈകാര്യം ചെയ്തു.