
മസ്‌കത്ത്(big14news.com): ഒമാന്‍ തലസ്ഥാനമായ മസ്‌കത്തില്‍ മലയാളി യുവാവ് തൂങ്ങി മരിച്ച നിലയില്‍. കൊല്ലം സ്വദേശിയെ സുവൈഖില്‍ താമസ സ്ഥലത്താണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല.
കൊല്ലം കുന്നത്തൂര്‍ മാമ്പുഴ രതീഷ് ഭവനിലെ രവീന്ദ്രന്‍ പിള്ളയുടെ മകന്‍ രതീഷ് ആണ് മരിച്ചത്.ശനിയാഴ്ച്ച വൈകുന്നേരം കൂടെ താമസിക്കുന്നവർ ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. രതീഷ് അവധിയെടുത്ത് താമസ സ്ഥലത്ത് നില്‍ക്കുകയായിരുന്നു
നേരത്തെ ദുബൈയിലും ഖത്തറിലും ജോലി ചെയ്തിട്ടുളള രതീഷ് രണ്ട് മാസം മുമ്പാണ് ഒമാനിലെത്തിയത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.