മീത്തല്‍ മാങ്ങാട് ജി.സി.സി ഗ്രീൻസ്റ്റാർ ബൈത്തുറഹ്മ സമർപ്പിച്ചു

Share on Facebook
Tweet on Twitter

ഉദുമ(big14news.com):മീത്തല്‍ മാങ്ങാട് ജി.സി.സി ഗ്രീൻസ്റ്റാർ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ നാമധേയത്തില്‍ എട്ടു ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിച്ച ബൈത്തുറഹ്മയുടെ താക്കോല്‍ ദാനവും പ്രമുഖ വ്യക്തി ദാനമായി നൽകിയ സ്ഥലത്തിന്റെ രേഖാ കൈമാറ്റവും പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു.

ചടങ്ങില്‍ മുസ്‌ലിം ലീഗ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി അന്‍സാരി തില്ലങ്കേരി മുഖ്യപ്രഭാഷണം നടത്തി. ജി സി സി ഗ്രീൻസ്റ്റാർ പ്രസിഡന്റ് ഷാഫി ഖത്തര്‍ അധ്യക്ഷത വഹിച്ചു.ഗ്രീൻ സ്റ്റാർ ക്ലബ് പ്രസിഡന്റ് സത്താര്‍ മീത്തൽ മാങ്ങാട്‌ സ്വാഗതം പറഞ്ഞു.

മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി.ടി അഹമ്മദലി,ജില്ലാ ട്രഷറര്‍ എ.അബ്ദുല്‍ റഹ്മാന്‍,മണ്ഡലം പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജി,ജനറല്‍ സെക്രട്ടറി എ.ബി ഷാഫി,ട്രഷറര്‍ ഹമീദ് മാങ്ങാട്,ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.എ മുഹമ്മദലി,പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡണ്ട് കാപ്പില്‍ കെ.ബി.എം ശരീഫ്, ജനറല്‍ സെക്രട്ടറി എം.എച്ച് മുഹമ്മദ് കുഞ്ഞി,ഖത്തര്‍ കെ.എം.എസി.സി ജില്ലാ ജനറല്‍ സെക്രട്ടറി സാദിഖ് പാക്യാര,അനീസ് മാങ്ങാട്,വൈസ് പ്രസിഡന്റ് ഖാദര്‍ ഉദുമ,റഫീഖ് മാങ്ങാട്,ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഷാനവാസ് പാദൂര്‍,ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അന്‍വര്‍ മാങ്ങാട്,ഉദുമ മണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട് ഹാരിസ് തൊട്ടി,ജനറല്‍ സെക്രട്ടറി റൗഫ് ബായിക്കര,ശംസുദ്ദീന്‍ ഓര്‍ബിറ്റ്, മുജീബ് ബേക്കല്‍,യു.എം ശരീഫ്, പി.എ ഖാദര്‍ ഖാദര്‍ കാത്തിം,ഹസൈനാര്‍ കൂളിക്കുന്ന്,റഷീദ് മാങ്ങാട് എന്നിവർ പ്രസംഗിച്ചു.

മലപ്പുറം ഗ്രീന്‍ വേവ്‌സ് രാഷ്ട്രീയ ഹാസ്യ കഥാപ്രസംഗം അവതരിപ്പിച്ചു.മുസ്ലിം ലീഗ് ശാഖാ ആക്ടിംഗ് പ്രസിഡണ്ട് അബ്ദുല്‍ റഹിമാന്‍ ഹാജി പതാക ഉയര്‍ത്തി.പതിനഞ്ചു വര്‍ഷം മുമ്പ് മീത്തല്‍ മാങ്ങാട് പ്രദേശത്ത് ഒരു കൂട്ടം യുവാക്കള്‍ രൂപീകരിച്ച ക്ലബ്ബിന്റെ വിദേശ രാജ്യങ്ങളിലുള്ള പ്രവര്‍ത്തകര്‍ തങ്ങളുടെ ശമ്പളത്തില്‍ നിന്നും ഒരു വിഹിതം നീക്കി വെച്ചാണ് ഫണ്ട് കണ്ടെത്തിയത്.

ലക്ഷക്കണക്കിനു രൂപയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്.രോഗികള്‍ക്കുള്ള ചികിത്സാ സഹായം,വിധവാ സഹായം,വീട് നിര്‍മ്മാണത്തിന് വേണ്ടിയുള്ള സഹായം,പാവപ്പെട്ട പെണ്‍കുട്ടികളുടെ വിവാഹത്തിന് അവശ്യമായ സഹായം,നാട്ടിലെ സര്‍ക്കാര്‍ സ്‌കൂളില്‍ ആവശ്യമായ സഹായങ്ങള്‍,കലാകായിക രംഗങ്ങളില്‍ ആവശ്യമായ സഹായങ്ങള്‍ തുടങ്ങി ഒട്ടനവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ക്ലബ്ബ് നടത്തി വരുന്നു.