
അജ്മാൻ(big14news.com):ദൈനംദിനം പുരോഗമിച്ച് കൊണ്ടിരിക്കുന്ന നവലോക ക്രമത്തിൽ അഭ്യസ്ത വിദ്യരായ ഒരു സമൂഹം വളരുമ്പോഴും ലോകത്ത് സമാധാനവും സുരക്ഷിതത്വവും നിലനിർത്താൻ ധാർമ്മിക ബോധമുള്ള ഒരു സമൂഹത്തിന്റെ നിലനിൽപ് അനിവാര്യമാണെന്നും അത്തരം ഒരു സമൂഹത്തിന്റെ ഉയർച്ചക്ക് മദ്രസ്സാ പ്രസ്ഥാനങ്ങളുടെ പങ്ക് നിസ്തുലമാണെന്നും പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ പ്രസ്താവിച്ചു. അജ്മാൻ നാസർ സുവൈദി മദ്രസ്സയുടെ സിൽവർ ജൂബിലി സമാപന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രസിഡന്റ് യഹ്യ തളങ്കര അദ്ധ്യക്ഷത വഹിച്ചു.സയ്യിദ് ഹാമിദ് കോയമ്മ തങ്ങൾ, അബ്ദുസ്സമദ് പൂക്കോട്ടൂർ, അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, ഡോ:പുത്തൂർ റഹ്മാൻ,പി.കെ.അൻവർ നഹ,സയ്യിദ് ശുഹൈബ് തങ്ങൾ, ഷാജഹാൻ ബുസ്താൻ ഗ്രൂപ്പ്, ആർ വി അലി മൗലവി,അലവിക്കുട്ടി ഫൈസി,സൂപ്പി പാതിരിപ്പറ്റ,മജീദ് പന്തല്ലൂർ, അബ്ദുള്ള ചേലേരി,ബഷീർ മൗലവി അടിമാലി,താഹിർ തങ്ങൾ,നിസാർ ക്രോംവെൽ, ഹമീദ് തങ്ങൾ,റസാഖ് വളാഞ്ചേരി എന്നിവർ പ്രസംഗിച്ചു.
ജനറൽ സെക്രട്ടറി ഇസ്മായിൽ ഹാജി അഴിയൂർ സ്വാഗതവും അഹമ്മദ് അഷ്റഫ് നന്ദിയും പറഞ്ഞു.സമ്മേളന സുവനീർ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ എം.കെ റഹീം അഴിയൂരിന് നൽകി പ്രകാശനം ചെയ്തു. മദ്രസ്സാ വിദ്യാർത്ഥികളുടെ സർഗ വിരുന്ന് പരിപാടിയുടെ മാറ്റ് കൂട്ടി.