
തൃശൂര്‍(big14news.com):സംസ്ഥാനത്തെ റേഷന്‍ കടകള്‍ ഇന്ന് മുതല്‍ പ്രവര്‍ത്തിക്കില്ലെന്ന് ഡീലേഴ്‌സ് അസോസിയേന്‍. കമ്മീഷന്‍ കുടിശ്ശിക എത്രയും വേഗം അനുവദിക്കുക, ജീവിക്കാന്‍ ഉതകുന്ന വിധത്തിലുള്ള വേതനം നല്‍കുക ,ഭക്ഷ്യഭദ്രതാ നിയമം കൃത്യമായി നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. സംസ്ഥാനത്തെ പതിനാലായിരത്തോളം റേഷന്‍ കടകളാണ് അടച്ചിടുക.
തിരുവനന്തപുരത്തും ജില്ലാ ആസ്ഥാനങ്ങളിലും സത്യാഗ്രഹ സമര പരിപാടികളും റേഷന്‍ വ്യാപാരികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. ഭക്ഷ്യഭദ്രതാ നിയമം നടപ്പാക്കിയതു മുതല്‍ റേഷന്‍ വ്യാപാരികള്‍ ഉന്നയിക്കുന്ന സംശയങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും സര്‍ക്കാര്‍ കൃത്യമായ പരിഹാരമോ നിര്‍ദ്ദേശമോ നല്‍കിയിട്ടില്ലെന്നും വ്യാപാരികള്‍ ഉന്നയിക്കുന്നു. പ്രശ്‌നങ്ങള്‍ക്ക് പരിഹാസം കാണുന്നതു വരെ സമരം തുടരാനാണ് റേഷന്‍ വ്യാപാരികളുടെ തീരുമാനം.