
ദുബായ്(big14news.com):സപ്ത ഭാഷാ സംഗമ ഭൂമിയാണ് കാസര്കോഡ്. വ്യത്യസ്ത മത വിശ്വാസികളും, വ്യത്യസ്ത ആശയ ആദർശത്തിൽ വിശ്വസിക്കുന്ന ജനങ്ങൾ കക്ഷി രാഷ്ട്രീയ ഭേദമന്യേ സ്നേഹവും, സൗഹാർദവും നില നിർത്തി വളരെ സമാധാനത്തോടെ ജീവിച്ചിരുന്ന മുൻഗാമികളുടെ വലിയൊരു ചരിത്രം കാസറഗോഡിനുണ്ട്. തികച്ചും സാമാധാനത്തിലായിരുന്ന കാസറഗോഡിനെ കലാപ ഭൂമിയാക്കാനുള്ള ചിലരുടെ ശ്രമങ്ങളെ സമാധാന പ്രിയരായ കാസറഗോഡുകാർ തിരിച്ചറിയണം. അടിക്കടിയുണ്ടാകുന്ന സംഘർഷങ്ങൾ നാടിന്റെ വികസനത്തിനും, സാമൂഹിക പുരോഗതിക്കും വിഘാതം സൃഷ്ട്ടിക്കും എന്നതിൽ സംശയമില്ല. സമാധാനം നില നിർത്തേണ്ടത് ഓരോ പൗരന്റെയും കടമയാണ്. കാസറഗോഡിനെ വീണ്ടും ഒരു കലാപ ഭൂമിയാക്കാൻ മതേതര വിശ്വാസികൾ അനുവദിക്കരുത്.
കലുശിതമായ കാസറഗോഡിന്റെ മണ്ണിൽ മത സൗഹാർദത്തിന്റെയും, മാനവിക ഐക്യത്തിന്റെയും പ്രകാശനാളം കെട്ട് പോകാതിരിക്കാൻ എല്ലാ ജനങ്ങളും മുമ്പോട്ട് വരണം. മത സൗഹാർദവും, സ്നേഹവും നില നിർത്തി സമാധാന പൂർണമായ കാസറഗോഡിന് വേണ്ടി നമുക്ക് കൈ കോർക്കാം എന്ന് കാസറഗോഡ് ജില്ലക്കാരുടെ യു. എ. ഇ കൂട്ടായ്മയായ കെസെഫ് ജനറൽ ബോഡി യോഗം അഭിപ്രായപ്പെട്ടു.
ഗർഹൂദ് ഈറ്റ് ആൻഡ് ഡ്രിങ്ക് റെസ്റ്റോറന്റ് ഹാളിൽ ചേർന്ന ജനറൽ ബോഡി യോഗത്തിൽ ചെയർമാൻ ബീ. എ. മഹ്മൂദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജനറൽ മാധവൻ അണിഞ്ഞ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. നിസ്സാർ തളങ്കര തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. പുതിയ ഭാരവാഹികളായി ചെയർമാൻ ബി. എ. മഹമൂദ്, സെക്രട്ടറി ജനറൽ മാധവൻ അണിഞ്ഞ, ട്രഷറർ അമീർ കല്ലട്ര എന്നിവരെയും
വൈസ് ചെയർമാൻമാർ വിജയൻ കേവീസ്, മുഹമ്മദ് കുഞ്ഞി ബേക്കൽ, തമ്പാൻ പൊതുവാൾ, ഷൗക്കത് പൂച്ചക്കാട്, സത്താർ ചെമനാട്, ജോയിന്റ് സെക്രട്ടറിമാർ ഹുസൈൻ പടിഞ്ഞാർ, ജയൻ മാങ്ങാട്, നിയാസ് ചേടികമ്പനി, പ്രദീപ് തൃക്കരിപ്പൂർ, മുനീർ പടിഞ്ഞാർ ഓഡിറ്റർ അഷ്‌റഫ് എയ്യള എന്നിവരെ തിരഞ്ഞെടുത്തു.
യഹിയ തളങ്കര, നാരായണൻ നായർ, റാഫി പട്ടേൽ, ഹനീഫ് മവ്വൽ, ഹുസൈൻ പടിഞ്ഞാർ, മധു സാബ, കാദർ കുന്നിൽ എന്നിവർ സംസാരിച്ചു. മാധവൻ അണിഞ്ഞ സ്വാഗതവും അമീർ കല്ലട്ര നന്ദിയും പറഞ്ഞു.