ഹൊസ്ദുര്‍ഗ് മുന്‍ എം എല്‍ എ പള്ളിപ്രം ബാലന്‍ അന്തരിച്ചു

Share on Facebook
Tweet on Twitter

കണ്ണൂര്‍(big14news.com): ഹൊസ്ദുര്‍ഗ് മുന്‍ എം എല്‍ എ പള്ളിപ്രം ബാലന്‍ അന്തരിച്ചു. 78 വയസ്സായിരുന്നു. കണ്ണൂരിലെ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. സി പി ഐ സംസ്ഥാന കൗണ്‍സില്‍ അംഗമായിരുന്നു. കണ്ണൂര്‍ എ കെ ജി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഞായറാഴ്ച രാവിലെ ഒമ്പത് മണിക്ക് വീട്ടിലെത്തിച്ചതിനു ശേഷം ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ കണ്ണൂര്‍ സി പി ഐ ജില്ലാ കൗണ്‍സില്‍ ഓഫീസില്‍ പൊതുദര്‍ശനത്തിനു വെക്കും. വൈകുന്നേരം നാല് മണിക്ക് പയ്യാമ്പലത്ത് സംസ്‌കരിക്കും.

കറത്തുട്ടി – പാച്ചു ദമ്പതികളുടെ മകനായി 1939 ഒക്ടോബര്‍ 10ന് കണ്ണൂര്‍ ജില്ലയിലെ പള്ളിപ്രത്തായിരുന്നു ജനനം. സ്‌കൂള്‍ കാലം തൊട്ട് തന്നെ രാഷ്ട്രീയത്തില്‍ ആകൃഷ്ടനായ അദ്ദേഹം 1953ല്‍ ബാലസംഘം യൂണിറ്റ് സെക്രട്ടറിയായി. പാര്‍ട്ടിയുടെ സമര പരിപാടികളില്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചു. കണ്ണൂര്‍ താലൂക്ക് സെക്രട്ടറി (1970 – 72), എ എൈ വൈ എഫ് ജില്ലാ ജോയിന്റ് സെക്രട്ടറി (1973 – 74), വലിയന്നൂര്‍ ബ്രാഞ്ച് സെക്രട്ടറി (1970 – 75), കണ്ണൂര്‍ താലൂക്ക് കമ്മിറ്റി അംഗം (1973 – 75), സി പി ഐ ജില്ലാ അസി. സെക്രട്ടറി, സംസ്ഥാന കൗണ്‍സില്‍ അംഗം (1976) എന്നീ പാര്‍ട്ടി പദവികള്‍ വഹിച്ചിട്ടുണ്ട്.

എസ് സി / എസ് ടി വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ (1987 – 91), കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ (1996 – 2005), ഭാരതീയ കേദ് മസ്ദൂര്‍ യൂണിയന്‍ സംസ്ഥാന പ്രസിഡന്റ്, ഓള്‍ ഇന്ത്യ പീസ് ആന്‍ഡ് സോളിഡാരിറ്റി ഓര്‍ഗനൈസേഷന്‍ സംസ്ഥാന ട്രഷറര്‍, കേരള ആദിവാസി യൂണിയന്‍ സംസ്ഥാന സെക്രട്ടറി എന്നീ സ്ഥാനങ്ങളും അലങ്കരിച്ചിട്ടുണ്ട്.

2006ലാണ് ഹെസ്ദുര്‍ഗ് നിയമസഭാ മണ്ഡലത്തില്‍ നിന്നും സി പി ഐ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിച്ച് നിയമസഭയിലെത്തിയത്. എ പുഷ്പയാണ് ഭാര്യ. രണ്ട് മക്കളുണ്ട്.

വാർത്താ കടപ്പാട്

SHARE
Facebook
Twitter
Previous articleആലപ്പുഴയില്‍ ആന പാപ്പാനെ കുത്തിക്കൊന്നു
Next articleമൊയ്‌ദീൻ കുട്ടി മാഷിന് ഹൃദയത്തിൽ ചാലിച്ച യാത്രയപ്പ്