എ.ടി.എമ്മിലൂടെ ബില്ലടയ്ക്കാം മൊബൈല്‍ ചാര്‍ജ് ചെയ്യാം

Share on Facebook
Tweet on Twitter

മുംബൈ(big14news.com): പണമെടുക്കാനും ഇടാനും ഉള്ള സംവിധാനമെന്നതില്‍ നിന്ന് എ.ടി.എമ്മുകള്‍ക്ക് സ്ഥാനക്കയറ്റം വരുന്നു. ഓട്ടോമേറ്റഡ് ടെല്ലര്‍ െമഷീനുകളില്‍ കൂടുതല്‍ സേവനങ്ങള്‍ നല്‍കാനുള്ള ആലോചനയിലാണ് ബാങ്കുകള്‍. പുതിയ എ.ടി.എമ്മുകള്‍ മുന്‍ വര്‍ഷങ്ങളിലേതിനെക്കാള്‍ കുറഞ്ഞ നിരക്കിലാണ് വര്‍ധിക്കുന്നത്. ഈ സാഹചര്യത്തില്‍ ചെലവ് കുറയ്ക്കാനും കാര്യക്ഷമത ഉയര്‍ത്താനുമാണ് നീക്കം.

കഴിഞ്ഞ ഫെബ്രുവരിയിലെ കണക്കനുസരിച്ച്‌ ഇന്ത്യയില്‍ ആകെ 2.07 ലക്ഷം എ.ടി.എമ്മുകളാണുള്ളത്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ അഞ്ചുശതമാനം വര്‍ധനയാണിത്. അതേസമയം തൊട്ടുമുന്‍വര്‍ഷം എ.ടി.എമ്മുകളുടെ എണ്ണത്തില്‍ 10 ശതമാനം വര്‍ധനയുണ്ടായിരുന്നുവെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.

ആഗോളതലത്തിലും ഇക്കാര്യത്തില്‍ കുറവുണ്ട്. കറന്‍സിരഹിത പണമിടപാട് വര്‍ധിച്ചതോടെ ആഗോളതലത്തില്‍ 2015നും 2020നും ഇടയില്‍ നാലുശതമാനം വര്‍ധന മാത്രമാണ് എ.ടി.എമ്മുകളുടെ എണ്ണത്തില്‍ പ്രതീക്ഷിക്കുന്നത്. 2011 നും 2015നും ഇടയില്‍ പണരഹിത ഇടപാടുകള്‍ 52 ശതമാനം വളര്‍ച്ചനേടിയപ്പോള്‍ എ.ടി.എമ്മില്‍ നിന്നുള്ള പണം പിന്‍വലിക്കലില്‍ 33 ശതമാനമാണ് വളര്‍ച്ച.

ഇതേത്തുടര്‍ന്ന് ആഗോളതലത്തില്‍ എ.ടി.എമ്മുകളെ വിവിധോദ്ദേശ്യ മെഷീനുകളാക്കി മാറ്റിയിരുന്നു.
ബില്ലടയ്ക്കല്‍, വായ്പ അപേക്ഷ, വായ്പ തിരിച്ചടയ്ക്കല്‍, കാര്‍ഡില്ലാതെ പണം പിന്‍വലിക്കല്‍, ചെക്ക് മാറല്‍, മൊബൈല്‍ റീച്ചാര്‍ജ്, ഡി.ടി.എച്ച്‌. ടോപ് അപ് തുടങ്ങിയ സേവനങ്ങള്‍ക്ക് എ.ടി.എമ്മുകളെ പര്യാപ്തമാക്കുകയായിരുന്നു. ഈ മാതൃകയാണ് ഇന്ത്യയിലും പിന്തുടരാന്‍ ഒരുങ്ങുന്നത്.
നിലവില്‍ത്തന്നെ ചില എ.ടി.എമ്മുകള്‍ കൂടുതല്‍ സേവനങ്ങള്‍ നല്‍കുന്നുണ്ട്.

ചൈനയെ അപേക്ഷിച്ച്‌ ഇന്ത്യയില്‍ എ.ടി.എമ്മുകളുടെ സാധ്യതകള്‍ കാര്യക്ഷമമായി ഉപയോഗിക്കുന്നില്ലെന്ന് വിലയിരുത്തലുണ്ട്. കഴിഞ്ഞവര്‍ഷം എച്ച്‌.ഡി.എഫ്.സി. ബാങ്ക് എ.ടി.എമ്മിലൂടെ വ്യക്തിഗത, ക്രെഡിറ്റ് കാര്‍ഡ് വായ്പകള്‍ക്ക് അവസരമൊരുക്കിയിരുന്നു.

ആധാര്‍ അധിഷ്ഠിത ബയോമെട്രിക് സംവിധാനവും എ.ടി.എമ്മുകളില്‍ ഉപയോഗപ്പെടുത്താന്‍ ഒരുങ്ങുകയാണ്. ഇതിലൂടെ ബാങ്കിങ് സേവനങ്ങള്‍ കൂടുതല്‍ വേഗത്തിലും ഫലപ്രദമായും നടപ്പാക്കാനാകും.

  • TAGS
  • bill pay
  • phone charge
  • You can charge your bill using ATMs
SHARE
Facebook
Twitter
Previous articleസംത‍ൃപ്ത കുടുംബത്തിന് ഇസ്‌ലാമിക ശരീഅത്ത് ജില്ലാ സംഗമം മെയ് 1ന്
Next articleആലപ്പുഴയില്‍ ആന പാപ്പാനെ കുത്തിക്കൊന്നു