
അന്തർദേശീയം(big14news.com): അഞ്ചു ബെഡ്‌റൂമുകളുള്ള ഒരു വീട്,വീട്ടിനു മുന്നിൽ വിശാലമായ 4200 സ്‌ക്വയർ ഫീറ്റിൽ വലിയ മുറ്റം ,ഏറെ വിസ്തൃതിയുള്ള കോറിഡോർ ,ചുറ്റും നോക്കിയാൽ മനോഹരമായ കാഴ്ചകൾ കാണുന്ന ബാൽക്കണി.ഇതിലെന്ത് ഇത്ര അതിശയിക്കാൻ എന്ന് പറയാൻ വരട്ടെ ,ഈ വീട്ടിലെ താമസക്കാർ ആരാണെന്നു അറിയാമോ ?
ആയിരം പൂച്ചകളും ഒരു വനിതയും. അറുപത്തി അഞ്ചു വയസ്സ് പ്രായമുള്ള ലൈന ലത്താൻസിയോയാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആയിരം പൂച്ചകളോടൊന്നിച്ചു തന്റെ വീട്ടിൽ ജീവിക്കുന്നത് .‘ ദി കാറ്റ് ഓൺ ദി കിങ്‌സ് ”എന്ന പേരിട്ട,കൂടുകൾ ഒട്ടുമില്ലാത്ത ഈ പൂച്ചക്കൊട്ടാരം കാലിഫോർണിയയിലാണ് സ്ഥിതി ചെയ്യുന്നത്.
കഴിഞ്ഞ ഇരുപത്തിയഞ്ചു വർഷമായി ലൈന തന്റെ പൂച്ചക്കുഞ്ഞുങ്ങളോടൊപ്പമാണ്. ” ക്രേസി കാറ്റ് ലേഡി എന്ന് നിങ്ങൾക്ക് എന്നെ വിളിക്കാൻ കഴിയില്ല.ഞാൻ ലഹരിപ്പെട്ടുപോയിരിക്കുന്നു.എനിക്ക് ഇപ്പോൾ 800 പൂച്ചകളുണ്ട്.എനിക്കൊരു പുരുഷനെ ആവശ്യമില്ല എന്റെ ജീവിതത്തിൽ.പൂച്ചകളാണ് എന്റെ ലോകവും സ്നേഹവും” ലൈന പറയുന്നു.
കഴിഞ്ഞ ഇരുപത്തിയഞ്ച് വർഷത്തിനിടയിൽ ഇരുപത്തിനാലായിരം പൂച്ചകളെയാണ് താൻ വളർത്തിയത് എന്ന് ലൈന പറയുന്നു.തന്റെ പൂച്ചകൾക്കായി പ്രത്യേകം റൂമോ അടുക്കളയോ കാണാൻ കഴിയില്ല ലൈനയുടെ വീട്ടിൽ. എല്ലാം ഒപ്പമാണ്.അവർ ഇവിടെ ലൈനയുടെ വീട്ടിലെ ലൈനയുടെ അതേ തുല്യ പ്രാധാന്യമുള്ള അംഗങ്ങളാണ്.
” എനിക്കിഷ്ടമാണ് പൂച്ചകളെ .കാരണം അവർ സ്വതന്ത്രരാണ്.സുന്ദരികളും ” ലൈന തന്നെയും തന്റെ പൂച്ചകളെയും കാണാൻ വരുന്ന സന്ദർശകരോട് പറയുന്നു.
വാർത്താ കടപ്പാട്:മക്തൂബ് മീഡിയ