
കാഞ്ഞങ്ങാട്(big14news.com):പഴയ കൈലാസ് തിയേറ്റർ നിലനിൽക്കുന്ന സ്ഥലത്ത് തബസ്‌കോ ഹിന്ദുസ്ഥാൻ ഇൻഫ്രാ ഡെവലപ്പേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി പടത്തുയർത്തുന്ന റെസിഡൻഷ്യൽ കൊമേർഷ്യൽ കോംപ്ലക്സ് തബ്‌സകോ ഇന്നിന്റെ നിർമ്മാണ പ്രവർത്തിക്ക് ആരംഭം കുറിച്ച് കൊണ്ട് കാഞ്ഞങ്ങാട് രാജ് പാലസ് ഓഡിറ്റോറിയത്തിൽ സംരംഭകരുടെയും റിയൽ എസ്റ്റേറ്റ് രംഗത്തെ പ്രമുഖരുടെയും സംയുക്ത ബിസിനസ് മീറ്റ് നടത്തി.
മാനേജിങ് ഡയറക്ടർ ബഷീർ തബ്‌സ്‌കോ സ്വാഗതം പറഞ്ഞു.ചെയർമാൻ ഡോ.പാവൂർ മുഹമ്മദ് ഇബ്രാഹിം അധ്യക്ഷത വഹിച്ചു.കെ ഇ എ ബക്കർ,കെ എസ് അൻവർ സാദത്ത്,ഷാനവാസ്,ഖലീൽ മംഗളൂരു,ഇ.ജയചന്ദ്രൻ എന്നിവർ സംസാരിച്ചു.ടി കെ നസീർ നന്ദി പറഞ്ഞു.