
മാന്യ(big14news.com):ഒരു വർഷത്തേക്കുള്ള കർമ്മ പദ്ധതികൾ ആവിഷ്കരിക്കാനായി മഞ്ചേശ്വരം മണ്ഡലം എം.എസ്.എഫ് എക്സിക്യൂട്ടീവ് ക്യാമ്പ് മെക്സ്പ്ലോർ’ മാന്യ വിൻടച്ചിൽ ആരംഭിച്ചു.മുസ്‌ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എം.സി.ഖമറുദ്ദീൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
എം.എസ്.എഫ്.ദേശീയ സോനൽ സെക്രട്ടറി അസീസ് കളത്തൂർ പതാക ഉയർത്തി. മണ്ഡലം പ്രസിഡന്റ് സിദ്ധീഖ് മഞ്ചേശ്വരം അദ്ധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി സവാദ് അംഗഡിമുഗർ സ്വാഗതം പറഞ്ഞു.പി.എച്ച് അബ്ദുൽഹമീദ്, അബ്ദുൽ റഹ്മാൻ ബന്തിയോട്, റഹ്മാൻ ഗോൾഡൻ, സി.എച്ച്.ഖാദർ മൊഗ്രാൽ, മുഹമ്മദ് കുഞ്ഞി ഉളുവാർ, പി.വൈ.ആസിഫ്, റഹീം പള്ളം, സഹദ് അംഗടിമോഗർ, സിദ്ദീഖ് ദണ്ഡഗോളി, ജാഫർ പാവൂർ, ജംഷീർ മൊഗ്രാൽ, നൗഷാദ് മീഞ്ച, നുഹ്‌മാൻ പൈവളികെ,റഹീം പള്ളം എന്നിവർ പ്രസംഗിച്ചു.