
ഉദുമ(big14news.com):ദ്വിദിന ശില്പശാലയ്ക്ക് ഇനി വെറും ഒരു ദിവസം മാത്രം.കൊറേക്കാലമായി പെണ്കുട്ടികളുടെ ഉന്നമനത്തിനായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന വിഷ് ഫൌണ്ടേഷൻ ആൻഡ് ട്രസ്റ്റ് ആണ് ‘ഷെസുക’ ശീ സമ്മിറ്റ് സംഘടിപ്പിക്കുന്നത്.ഈ വരുന്ന മെയ് ഒന്ന് രണ്ട് തിയ്യതികളിൽ 10 മുതൽ 16 വയസ്സ് വരെയുള്ള പെൺകുട്ടികൾക്കാണ് കാസർകോട് വനിതാഭവനിൽ ദ്വിദിന ശില്പശാല സംഘടിപ്പിക്കുന്നത്.
മാറുന്ന കാലത്തിനനുസരിച്ച് പെൺകുട്ടികളും മാതാപിതാക്കളും ആർജിക്കേണ്ടതായ അറിവുകൾ രസകരമായി അവരിലേക്ക് പകരാൻ പ്രമുഖർ നയിക്കുന്ന ക്ളാസ്സുകൾ ഉണ്ടായിരിക്കും. രണ്ട് ദിവസത്തിലൂടന്നീളം വിവിധ സെക്ഷനുകളും വർക്ക്ഷോപ്പുകളും ഉണ്ടായിരിക്കും.
ആദ്യം പേര് നൽകുന്ന 70 പേർക്ക് ഈ ശില്പശാലയിൽ പങ്കെടുക്കാവുന്നതാണ്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 30 കുട്ടികൾക്ക് ഫീസൊന്നും കൂടാതെ ക്യാമ്പിൽ പ്രവേശനം നൽകും.ഇനി കുറച്ച് സീറ്റുകൾ മാത്രമേ ബാക്കിയുള്ളുവെന്ന് സംഘാടകർ അറിയിച്ചിട്ടുണ്ട്.അതിനാൽ താല്പര്യമുള്ളവർ എത്രയും പെട്ടെന്ന് തന്നെ രജിസ്റ്റർ ചെയ്യണ്ടതാണ്.
രജിസ്റ്റർ ചെയ്യാൻ ബന്ധപ്പെടുക: 9446441801, 9895442333
വാട്സാപ്പ്: 7560816691