
ഉദുമ(big14news.com): ‘വിഷ്’ ഫൗണ്ടേഷൻ & ട്രസ്റ്റിന്റെ നേതൃത്വത്തിൽ ഈ വരുന്ന മെയ് ഒന്ന് രണ്ട് തിയ്യതികളിൽ 10 മുതൽ 16 വയസ്സ് വരെയുള്ള പെൺകുട്ടികൾക്കായി കാസർകോട് വനിതാഭവനിൽ ദ്വിദിന ശില്പശാല സംഘടിപ്പിക്കുന്നു
മാറുന്ന കാലത്തിനനുസരിച്ച് പെൺകുട്ടികളും മാതാപിതാക്കളും ആർജിക്കേണ്ടതായ അറിവുകൾ രസകരമായി അവരിലേക്ക് പകരാൻ പ്രമുഖർ നയിക്കുന്ന ക്ളാസ്സുകൾ ഉണ്ടായിരിക്കും.
ആദ്യം പേര് നൽകുന്ന 70 പേർക്ക് ഈ ശില്പശാലയിൽ പങ്കെടുക്കാവുന്നതാണ്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 30 കുട്ടികൾക്ക് ഫീസൊന്നും കൂടാതെ ക്യാമ്പിൽ പ്രവേശനം നൽകും.
രജിസ്റ്റർ ചെയ്യാൻ ബന്ധപ്പെടുക: 9446441801, 9895442333
വാട്സാപ്പ്: 7560816691