
ദുബായ്(big14news.com): വിശാലമായ സൗകര്യങ്ങളോട് കൂടി അൽ ഫലാഹ് ഹൈപ്പർമാർക്കറ്റ് തുറന്ന് പ്രവർത്തനമാരംഭിച്ചു. ബർ ദുബൈ മങ്കുലിൽ 15000 അടി ചതുരഷ്ര വിസ്തീർണ്ണത്തിൽ ആധുനിക രീതിയിലുള്ള ഹൈപ്പർമാർക്കറ്റിന്റെ ഉദ്ഘാട നകർമ്മം പ്രശസ്ത ബോളിവുഡ് താരം സുനിൽ ഷെട്ടി നിർവ്വഹിച്ചു.ചടങ്ങിൽ ബോളിവുഡിലേയും മലയാളത്തിലെയും സിനിമാ താരനിര തന്നെയുണ്ടായിരുന്നു.
ഉദ്ഘാടനത്തോടനുബന്ധിച്ച് പൊതുജനങ്ങൾക്കായി സംഗീത വിരുന്നും ഒരുക്കിയിരുന്നു. താരങ്ങളെ കാണാനും സംഗീത പരിപാടി ആസ്വദിക്കാനുമായി ആയിരങ്ങളാണ് മങ്കുലിൽ തടിച്ച് കൂടിയത്.ഹോട്ടൽ വ്യവസായ രംഗത്ത് ശക്തമായി മുന്നോട്ട് പോകുന്ന അൽ ഫലാഹ് ഗ്രൂപ്പിന്റെ ഹൈപ്പർമാർക്കറ്റ് രംഗത്തേക്കുള്ള ആദ്യ ചുവട്‌വെപ്പ് ജനങ്ങളിൽ ഉത്സവ പ്രതീതിയാണുണ്ടാക്കിയത്.
പത്മശ്രീ ബി.ആർ ഷെട്ടി,കർണാടക മന്ത്രി യു.ടി ഖാദർ,മുൻ മന്ത്രി ചെർക്കളം അബ്‌ദുല്ല,പത്മജ വേണുഗോപാൽ, സുധീർ കുമാർ ഷെട്ടി,ഡോ:ആരതി കൃഷ്ണ, ഷംസുദ്ധീൻ നെല്ലറ,യഹ്‌യ തളങ്കര,എ.കെ ഫൈസൽ,മുസ്തഫ എ.എ.കെ, ഹബീബ് റഹ്‌മാൻ,അബ്‌ദുല്ല,സയ്യിദ്,ഇഖ്ബാൽ, അബ്‌ദുൽ ഹമീദ്,ദുബായ് ടൂറിസം എക്സിക്യൂട്ടീവ് ഡയറക്ടർ ഇബ്രാഹിം യാക്കൂത്ത് തുടങ്ങിയ പ്രമുഖരും സിനിമാ താരങ്ങളായ ദേവൻ,ഹരിശ്രീ അശോകൻ, രാജീവ് പിള്ള,അബു സലീം,സനൂഷ,സനൂപ് തുടങ്ങിയവരും ഇന്ത്യൻ ഫുട്‌ബോൾ രംഗത്ത് നിന്നും മുഹമ്മദ് റാഫി,ഐ.എം വിജയൻ,ജോപോൾ അഞ്ചേരി,പ്രദീപ് തുടങ്ങിയ പ്രമുഖരും പങ്കെടുത്തു.
ആദ്യ വിൽപ്പന അൽ ഫലാഹ് ഗ്രൂപ്പ് ചെയർമാൻ യൂസഫ് അൽ ഫലയിൽ നിന്നും ഡോ:ബി.ആർ ഷെട്ടി ഏറ്റുവാങ്ങി.അൽഫലാഹ് ഗ്രൂപ്പ് ഡയറക്ടർമാരായ അബ്‌ദുല്ല സുബ്ബയ്യകട്ട,ഹനീഫ് ഗോൾഡ് കിംഗ്,അഡ്വ: ജഹാംകീർ,സി.ഇ.ഒ ഫയാസ് കാപ്പിൽ തുടങ്ങിയ പ്രമുഖരും പങ്കെടുത്തു.കെ.എം അബ്ബാസ് സ്വാഗതവും അഷ്‌റഫ് കർള നന്ദിയും രേഖപ്പെടുത്തി.