
ഉദുമ(big14news.com):വിശ്വഭാരതി ആർട്സ് & സ്പോർട്സ് ക്ലബ്ബ് ആഥിത്യമരുളിയ ജില്ലാതല സീനിയർ കബഡി ടൂർണമെന്റിൽ സംഘചേതന കുതിരക്കോട് ജേതാക്കളായി.അർജ്ജുന അച്ചേരിയെയാണ് സംഘചേതന കുതിരക്കോട് കലാശപ്പോരാട്ടത്തിൽ തറ പറ്റിച്ചത്.
ക്ലബ്ബ് മുഖ്യരക്ഷാധികാരി ഗംഗാധരൻ നായർ പരിയാരം പതാക ഉയർത്തി ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. സനാബിൽ ഫുട്ബോൾ അക്കാദമി ചെയർമാൻ കാപ്പിൽ കെബിഎം ഷെരീഫ് കബഡി താരങ്ങളെ പരിചയപ്പെട്ടു. യുവമോർച്ച സംസ്ഥാന സെക്രട്ടറി എ പി ഹരീഷ്കുമാർ ടൂർണമെന്റ് വിജയികൾക്കുള്ള സമ്മാനദാനം നടത്തി.
യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി രാഗേഷ് കൈന്താർ,ബി ജെ പി ഉദുമ മണ്ഡലം ജനറൽ സെക്രട്ടറി ബാബുരാജ് പരവനടുക്കം, പ്രതീപ് കൂട്ടക്കനി,ക്ലബ്ബ് പ്രസിഡന്റ് വിവേക് പരിയാരം തുടങ്ങിയവർ സംസാരിച്ചു.