
കൊച്ചി(big14news.com): മന്ത്രി എം എം മണിയുടെ വിവാദമായ പ്രസംഗം ഗൗരവതരമെന്ന് ഹൈക്കോടതി.പൊലിസ് മേധാവി ഇതൊന്നും കാണുന്നില്ലേയെന്ന് ആരാഞ്ഞ കോടതി വിവാദ പ്രസംഗത്തിന്റെ സി ഡി ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടു.സംസ്ഥാനത്ത് എന്താണ് നടക്കുന്നതെന്ന് കോടതി ചോദിച്ചു.
വിവാദ പ്രസംഗത്തില്‍ മന്ത്രി എം.എം മണിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ജോര്‍ജ്ജ് വട്ടക്കുഴി സമര്‍പ്പിച്ച പൊതു താല്‍പര്യ ഹരജി പരിഗണിക്കവെയാണ് കോടതി രൂക്ഷ വിമര്‍ശനമുന്നയിച്ചത്.
മാധ്യമങ്ങള്‍ക്കെതിരെയാണ് മന്ത്രി സംസാരിച്ചതെന്ന് പറഞ്ഞ സര്‍ക്കാര്‍ അഭിഭാഷകനേയും കോടതി വിമര്‍ശിച്ചു. മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ എന്തുമാകാമോയെന്ന് കോടതി ചോദിച്ചു.മാധ്യമ പ്രവര്‍ത്തകരും പൗരാവകാശമുള്ളവരാണെന്ന് കോടതി ഓര്‍മ്മിപ്പിച്ചു.
വിഷയത്തില്‍ കോടതി സര്‍ക്കാരിന്റെ നിലപാട് ആരാഞ്ഞു.വിവാദ പ്രസംഗത്തിന്റെ സി ഡി ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടു. ഡിജിപി, ഇടുക്കി എസ്പി എന്നിവര്‍ വിശദീകരണം നല്‍കണം.സര്‍ക്കാര്‍ അഭിഭാഷകന്‍ മറുപടി നല്‍കിയതോടെ കേസ് പരിഗണിക്കുമെന്നും പൗരാവകാശം സംബന്ധിച്ച് പരിശോധിക്കുമെന്ന നിലപാടാണ് കോടതിയെടുത്തത്.