ജര്‍മ്മനിയില്‍ ഭാഗികമായി ബുര്‍ഖ നിരോധിച്ചു

Share on Facebook
Tweet on Twitter

ബെര്‍ലിന്‍(big14news.com): തീവ്രവാദ ആക്രമണങ്ങള്‍ തടയുന്നതിനുളള പ്രതിരോധ നടപടികളുടെ ഭാഗമായി ജര്‍മ്മനിയില്‍ ഭാഗികമായി മുഖം മുഴുവന്‍ മറയ്ക്കുന്ന ബുര്‍ഖ (മുസ്ലീം മുഖപടം) നിരോധിക്കാന്‍ നിയമസമാജികര്‍ തീരുമാനിച്ചു.

ബെര്‍ലിനിലെ ക്രിസ്തുമസ് വിപണിയിലുണ്ടായ ആക്രമണവും വരാനിരിക്കുന്ന തെരഞ്ഞെടുപ്പിന് സുരക്ഷയൊരുക്കുന്നതിന്റെയും ഭാഗമായാണ് തീരുമാനം.ഇലക്ഷന്‍ ഉദ്യോഗസ്ഥര്‍, മിലിട്ടറി,ജുഡീഷ്യല്‍ ഉദ്യോഗസ്ഥര്‍ തുടങ്ങി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും പൊതുപ്രവര്‍ത്തകര്‍ക്കും പുതിയ നിയമം ബാധകമാണ്.

മുഖം പൂര്‍ണ്ണമായും മറയ്ക്കുന്ന മുഖപടങ്ങള്‍ക്കാണ് നിരോധനം. 2011ല്‍ ഫ്രാന്‍സ് മുഖപടങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതു പോലെ പൊതുസ്ഥലങ്ങളില്‍ ഇവ പൂര്‍ണമായും നിരോധിക്കണമെന്നായിരുന്നു വലതുപക്ഷ പാര്‍ട്ടികളുടെ ആവശ്യം. പക്ഷേ മത സന്തുലനത്തെ ചൊല്ലി ഇത് അംഗീകരിക്കപ്പെട്ടില്ല.

പ്രത്യയശാസ്ത്ര പ്രകാരവും മതപരമായും നിഷ്പക്ഷമായി നിലകൊള്ളുക എന്നത് ഭരണകൂടത്തിന്റെ ഉത്തരാവാദിത്വമാണെന്ന് ലോവര്‍ ഹൗസ് പാസാക്കിയ നിയമത്തില്‍ പറയുന്നു. 2015 മുതല്‍ ഒരു മില്യണിലധികം കുടിയേറ്റക്കാരും അഭയാര്‍ത്ഥികളുമാണ് ജര്‍മ്മിനിയിലേക്ക് വന്നിട്ടുള്ളത്.

ഇവരില്‍ ഭൂരിഭാഗവും മുസ്ലീം രാജ്യങ്ങളില്‍ നിന്നുള്ളവരുമാണ്. വര്‍ധിച്ചു വരുന്ന തീവ്രവാദ ഭീഷണിയെ രാജ്യത്ത് കൂടി വരുന്ന മുസ്ലിം ജനസഖ്യയുമായി ബന്ധിപ്പിക്കാനാണ് വലതുപക്ഷ പാര്‍ട്ടികള്‍ ശ്രമിച്ചത്.

കുടിയേറ്റക്കാരുടെ സാമൂഹിക ഏകീകരണം ആവശ്യമാണെന്നും നമ്മുടെ രാജ്യത്തിന്റെ മൂല്യങ്ങളും സഹിഷ്ണുതയുടെ അതിര്‍വരമ്പുകളും സംബന്ധിച്ച് മറ്റ് സംസ്‌കാരങ്ങളെ ഉദ്‌ബോധിപ്പിക്കണമെന്നും ആഭ്യന്തരമന്ത്രി തോമസ് സി മൈസീര്‍ പറഞ്ഞു.

അണുബാധ ചെറുക്കാനായി ആരോഗ്യപ്രവര്‍ത്തകര്‍ ധരിക്കുന്ന മൂടുപടം, അന്വേഷണവുമായി ബന്ധപ്പെട്ട് പോലീസ് ഉദ്യോഗസ്ഥര്‍ ധരിക്കുന്ന മുഖപടം എന്നിവയെ നിരോധനത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

തീവ്രവാദവും ഗുരുതരമായ കുറ്റകൃത്യങ്ങളും ചെറുക്കുന്നതിന്റെ ഭാഗമായി വിമാന യാത്രികരുടെ വിവരങ്ങളുടെ കൈമാറ്റം സംബന്ധിച്ച യൂറോപ്യന്‍ യൂണിയന്റെ ചട്ടങ്ങള്‍ പിന്തുടരാനും ജര്‍മ്മനി തീരുമാനിച്ചിട്ടുണ്ട്.

പോലീസ്, അടിയന്തര സേവന ഉദ്യോഗസ്ഥര്‍, മിലിട്ടറി ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് നേരെയുള്ള ആക്രമണത്തിന് അഞ്ച് വര്‍ഷത്തിലധികം ജയില്‍ശിക്ഷ അടക്കം കടുത്ത ശിക്ഷകള്‍ നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

ഡിസംബര്‍ 19ന് ബെര്‍ലിനിലെ ക്രിസ്തുമസ് വിപണിയിലേക്ക് ഐ എസ് ഭീകരര്‍ ട്രക്ക് ഓടിച്ചു കയറ്റി നടത്തിയ ആക്രമണത്തില്‍ 12 പേര്‍ മരിച്ചിരുന്നു. ടുണീഷ്യന്‍ പൗരനായ അക്രമിയെ നാലു ദിവസത്തിനു ശേഷം ഇറ്റാലിയന്‍ പോലീസ് വെടി വെച്ച് കൊന്നു.

  • TAGS
  • -in-germany
  • -on-burqa
  • Ban
  • partial
SHARE
Facebook
Twitter
Previous articleവിവാദങ്ങള്‍ക്കിടെ ലോകത്തിലെ ഭാരമേറിയ വനിതയുടെ ജീവന്‍ രക്ഷിക്കാന്‍ ഇനി അബുദാബിയില്‍ ചികിത്സ
Next articleരാജ്യത്ത് ഏറ്റവും കൂടുതല്‍ അഴിമതി നടക്കുന്ന സംസ്ഥാനം കര്‍ണാടകയെന്ന് അഭിപ്രായ സര്‍വ്വേ ഫലം;അഴിമതി പട്ടികയില്‍ കേരളം ഏറെ പിന്നില്‍