
ദുബായ്(big14news.com):ഹോട്ടൽ വ്യവസായ മേഖലയിൽ ശ്രദ്ധേയ നേട്ടം കൈവരിച്ച അൽ ഫലാ ഗ്രൂപ്പ് ഹൈപ്പർ മാർക്കറ്റ് രംഗത്തേക്ക് ചുവട് വെക്കുകയാണ്. ദുബായ് മങ്കൂലിൽ 15,000 അടി ചതുരശ്ര വിസ്തീർണത്തിൽ ഹൈപ്പർ മാർക്കറ്റ് സജ്ജമായിക്കഴിഞ്ഞു.
മങ്കൂലിൽ ആസ്റ്റർ ഹോസ്പിറ്റലിന് എതിർവശമാണ് ഹൈപ്പർ മാർക്കറ്റ്.ഏപ്രിൽ 27 വ്യാഴം 5.30നാണ് ഉദ്ഘാടനം ചെയ്യുക.കർണാടക മന്ത്രി യു ടി ഖാദർ,പത്മശ്രീ ഡോ.ബിർ ഷെട്ടി,ഷംസുദ്ധീൻ ബിൻ മുഹിയുദ്ധീൻ,സിനിമാ താരങ്ങളായ സുനിൽ ഷെട്ടി,സനുഷ,അബു സലിം,ഹരിശ്രീ അശോകൻ,ഫുട്ബോൾ താരം മുഹമ്മദ് റാഫി തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും .
ഈ വർഷം യു എ ഇയുടെ വിവിധ എമിറേറ്റുകളിലും വിവിധ ഗൾഫ് രാജ്യങ്ങളിലും ഹൈപ്പർ മാർക്കറ്റുകൾ ആരംഭിക്കുമെന്ന് ചെയർമാൻ യുസഫ് അൽ ഫലാ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.ഡയറക്ടർമാരായ അബ്ദുല്ല സുബയ്യകട്ടെ,ആർ ജഹാൻഗീർ, ഹനീഫ് ഗോൾഡ് കിംഗ്,സി ഇ ഒ മുഹമ്മദ് ഫയാസ്,അഷ്‌റഫ് കർള എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.