സജീവ സാമൂഹ്യ പ്രവർത്തകനായ ടി.എ ഖാദർ കോളിയടുക്കത്തിന് യാത്രയയപ്പ് നൽകി

Share on Facebook
Tweet on Twitter

അബുദാബി(big14news.com):35 വർഷത്തെ പ്രവാസ ജീവിതത്തിന് ശേഷം നാട്ടിലേക്ക് തിരിക്കുന്ന ടി.എ ഖാദർ കോളിയടുക്കത്തിന് യാത്രയയപ്പ് നൽകി.നീണ്ട 35 വർഷക്കാലമായി അബുദാബിയിലെ ബിൻജാബിൽ കമ്പനിയിൽ സേവനമനുഷ്ടിച്ചിരുന്ന ടി.എ ഖാദർ സാമൂഹിക, വിദ്യാഭ്യാസ, പൊതുരംഗങ്ങളിലും സജീവ പ്രവർത്തകനായിരുന്നു.

കോളിയടുക്കം മുമ്പാറക് ജുമാ മസ്ജിദിന്റെ അബുദാബി കമ്മിറ്റിയുടെ പ്രസിഡന്റ് സ്ഥാനത്ത് പതിറ്റാണ്ടുകളായി പ്രവർത്തിച്ചു വരികയാണ് ടി.എ ഖാദർ .ദുബായിൽ നടത്തിയ യാത്രയയപ്പിൽ കീഴുർ സംയുക്ത ജമാഅത്ത് സെക്രട്ടറി അൻവർ കോളിയടുക്കം പൊന്നാടയണിയിച്ച് ടി എ ഖാദറിനെ ആദരിച്ചു.ഹനീഫ കോളിയടുക്കം, ലത്തീഫ്,ഷംസുദ്ധീൻ കോളിയടുക്കം, നാസർ കോളിയടുക്കം,ഷാഹുൽ ഹമീദ് കോളിയടുക്കം,റഷീദ്,യുസഫ് തുടങ്ങിയവർ ആശംസയറിച്ചു.