ബാലകൃഷ്ണൻ മാങ്ങാട് അനുസ്മരണം നാളെ

Share on Facebook
Tweet on Twitter

കാസർഗോഡ്(big14news.com):സാഹിത്യവേദിയുടെയും  ബാലകൃഷ്ണൻ മാങ്ങാട് സ്മാരക സമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ ബാലകൃഷ്ണൻ മാങ്ങാട് അനുസ്മരണം നടത്തുന്നു. 26ന് ബുധനാഴ്ച ഉച്ചയ്ക്ക്  2 മണിക്ക്  കാസർകോട് നഗരസഭാ വനിതാഭവൻ ഹാളിലാണ് പരിപാടി.

പ്രശസ്ത സാഹിത്യകാരൻ പി.കെ പാറക്കടവ് ഉദ്ഘാടനവും അനുസ്മരണ പ്രഭാഷണവും നടത്തും.

സാഹിത്യവേദി പ്രസിഡണ്ട് റഹ്മാൻ തായലങ്ങാടി അധ്യക്ഷത വഹിക്കും.
സാഹിത്യകാരൻ അംബികാസുതൻ മാങ്ങാട്, നാരായണൻ പേരിയ, ഇ.രാഘവൻ നായർ, പ്രസ് ക്ലബ്ബ് പ്രസിഡണ്ട് സണ്ണി ജോസഫ്, വി.വി പ്രഭാകരൻ, സാഹിത്യവേദി സെക്രട്ടറി ജി. പുഷ്പാകരൻ ബെണ്ടിച്ചാൽ, രാധാകൃഷ്ണൻ മാങ്ങാട്, പി എസ് ഹമീദ്, പത്മനാഭൻ ബ്ലാത്തൂർ, ട്രഷറർ മുജീബ് അഹമ്മദ്, എന്നിവർ സംസാരിക്കും