
ചെമ്മനാട്(big14news.com): ചെമ്മനാട് നിവാസികളുടെ ദീർഘ കാലമായുള്ള ദുരിതത്തിന് അറുതി.റെഡ് ആൻഡ് ബ്ലൂ സ്പോർട്ടിങ് ചെമ്മനാടിന്റെ നേത്രത്വത്തിൽ കുടിവെള്ളം വിതരണം ചെയ്തു.കുടിവെള്ളത്തിന് വൻ ക്ഷാമം നേരിട്ടു കൊണ്ടിരിക്കുന്ന ലേസ്യത്ത്,മണൽ, കല്ലുവളപ്പ് ,കൊളമ്പക്കൽ, കടവത്ത്,കൊവ്വൽ എന്നീ പ്രദേശങ്ങിലെ നാട്ടുകാർക്കായി ആശ്വാസമായിട്ടാണ് റെഡ് ആൻഡ് ബ്ലൂ കടന്നു വന്നിരിക്കുന്നത്.
സ്പോർട്ടിങ് ക്ലബ് പ്രസിഡണ്ട് നൗഫൽ ഉദ്ഘാടനം ചെയ്തു.ക്ലബ്ബ് സെക്രട്ടറി കെ ടി നിയാസ്, ചെമ്മനാട് കൊളമ്പക്കൽ ഹൈദ്രോസ് മസ്ജിദ് ഇമാം അഹമ്മദ് സഹദി ,ഹമീദ് പാലോത്ത്,അഷ്‌റഫ് കല്ലുവളപ്പ്, നസ്രുദീൻ, സുൽവാൻ ചെമ്മനാട്,ഷഹാരിയാർ കല്ലുവളപ്പ് എന്നിവർ സംബന്ധിച്ചു.