കെഎംസിസി ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ പുതു ചരിത്രം രചിക്കുന്നു:അബ്ദുള്ളക്കുഞ്ഞി ചെർക്കളം

Share on Facebook
Tweet on Twitter

ചെർക്കള(www.big14ne:ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തിയും സഹജീവികളുടെ പ്രയാസങ്ങളിൽ താങ്ങായി നിലയുറപ്പിക്കുന്ന സേവനങ്ങൾ ചെയ്തും കെഎംസിസിയുടെ പ്രവർത്തനങ്ങൾ അനുദിനം പുതുചരിത്രം തീർക്കുകയാണെന്ന് മുസ്ലിം ലീഗ് കാസർഗോഡ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി അബ്ദുള്ളക്കുഞ്ഞി ചെർക്കളം അഭിപ്രായപ്പെട്ടു.

ദിനംപ്രതി നാടിന്റെ പല ഭാഗങ്ങളിലും പാവപ്പെട്ട കുടുംബങ്ങൾക്ക് നിർമ്മിച്ച് കൈമാറുന്ന ബൈത്തുറഹ്മകളും, ആതുര രംഗത്ത് പ്രവർത്തക്കുന്ന സി എച്ച് സെന്ററുകളും പോലുള്ള പ്രവർത്തനങ്ങൾ ഉദാഹരണങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

റോഡപകടത്തിൽപ്പെട്ട് മരണപ്പെട്ട ചെങ്കള തൈവളപ്പിലെ ലത്തീഫിന്റെ പിഞ്ചുമക്കളടങ്ങുന്ന കുടുംബത്തിന് ജിസിസി ചെങ്കള പഞ്ചായത്ത് കെഎംസിസിയുടെ സഹായം കൈമാറി സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലിം ലീഗ് ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് ബി കെ അബ്ദുൽ സമദ് അധ്യക്ഷത വഹിച്ചു.ജിസിസി കെഎംസിസി ചെങ്കള പഞ്ചായത്ത് ഓർഗനൈസിംഗ് സെക്രട്ടറി മുനീർ പി ചെർക്കളം സ്വാഗതം പറഞ്ഞു.

നാസർ ചായിന്റടി,സിദ്ദിഖ് സന്തോഷ് നഗർ,ഹാഷിം ബംബ്രാണി,മഹമൂദ് തൈവളപ്പ് (റിയാദ്),ഷാനിഫ് പൈക്കം, സലീം ചേരങ്കൈ,മഹമൂദ് തൈവളപ്പ്,ഹാരിസ് തായൽ,സി ടി റിയാസ്,ലത്തീഫ് മഠത്തിൽ, സിദ്ദീഖ് കനിയടുക്കം, സത്താർ നാരമ്പാടി,നാസർ മല്ലം, അബ്ദുൽ ഖാദർ ഐ, അഷറഫ് ബോബി,ആഷിഖ് എ പി,അബ്ദുള്ള തൈവളപ്പ്, എ വി അഹമ്മദ്,എം എസ് മുഹമ്മദ് ഹാജി, നിസാർ സി എൻ, അബൂബക്കർ എ കെ, ഖമറുദ്ദീൻ,ശിഹാബ് തുടങ്ങിയവർ സംസാരിച്ചു.മുസ്ലിം ലീഗ് വാർഡ് ജനറൽ സെക്രട്ടറി ഹാരിസ് എം എ നന്ദി പറഞ്ഞു.

  • TAGS
  • Abdullakunni Cherkalam
  • is writing a new history
  • kmcc
  • through charitable works:
SHARE
Facebook
Twitter
Previous articleമന്ത്രിസഭക്കുള്ളിലെ ഭിന്നത മറനീക്കി റവന്യൂ മന്ത്രിയുടെയും വൈദ്യുതി മന്ത്രിയുടെയും നിലപാടുകൾ
Next articleഓമ്നി വാന്‍ മറിഞ്ഞ് വിദ്യാര്‍ത്ഥിനി മരിച്ചു