
പെരുമ്പള(big14news.com):വിവാഹ മണ്ഡപത്തിൽ നിന്നും സ്കൂൾ വികസന നിധിയിലേക്ക് കൈയിലെ സ്വർണ്ണ മോതിരം ഊരി നൽകി വധൂവരന്മാർ മാതൃക യായി.ശിവപുരം കക്കണ്ടത്തിലെ ശരണ്യയും ശ്രീരാജുമാണ് പാഞ്ചജന്യം ഓഡിറ്റോറിയത്തിൽ വെച്ച് കോളിയടുക്കം ഗവ യു പി സ്‌കൂൾ ഹെഡ്മാസ്റ്റർ എ പവിത്രനെ മോതിരം ഏൽപിച്ചത്.
ശ്രീരാജ് സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥിയായിരുന്നു.നേരത്തെ അണിഞ്ഞയിലെ മഹേഷ് സ്വർണ്ണ വളയും സുനിൽ കുമാർ മോതിരവും വിദ്യാർത്ഥിനി അർച്ചന സ്വർണ്ണ വളയും സ്കൂൾ വികസന നിധിയിലേക്ക് നൽകിയിരുന്നു. വരും ദിനങ്ങളിൽ നടക്കാൻ പോകുന്ന വിവാഹച്ചടങ്ങുകളിൽ നിന്നും ആഭരണങ്ങൾ വാഗ്‌ദാനം സ്‌കൂളിലേക്ക് ചെയ്തിട്ടുണ്ട്. ചടങ്ങിൽ പി ടി എ പ്രസിഡണ്ട് പി.വിജയൻ,കെ വനജകുമാരി,വിനോദ്‌കുമാർ പെരുമ്പള, ടി . നാരായണൻ,എ നാരായണൻ നായർ,ഇ മനോജ്‌കുമാർ എന്നിവർ പങ്കെടുത്തു.