
ജിദ്ദ(big14news.com):ജീവകാരുണ്യ പ്രവർത്തന രംഗത്ത് ജിദ്ദ മക്ക ഉദുമ മണ്ഡലം കെ എം സി സി തുടക്കം കുറിക്കുന്ന വിവിധ സ്വാന്തന പദ്ധതികളുടെ പ്രവർത്തനം ഏകീകരിക്കുന്നതിനായി ജിദ്ദ മക്ക ഉദുമ മണ്ഡലം റിലീഫ് കമ്മിറ്റിയെ തിരഞ്ഞെടുത്തു.
സഫീർ പെരുമ്പളയെ ചെയർമാനായും,അബ്ബാസ് ബേക്കലിനെകൺവീനറായും,സിദ്ദിഖ് പാലക്കുന്നിനെ ട്രഷററായും തിരഞ്ഞെടുത്തു.ആദ്യ ഘട്ടമായി ഹമീദലി ഷംനാടിന്റെ നാമധേയത്തിൽ നിർദ്ധന യത്തീം കുടുംബങ്ങൾക്ക് മാസറേഷൻ പദ്ധതി നൽകും.
മുസ്ലിം ലീഗ്,യൂത്ത് ലീഗ്,എം എസ് എഫ്,കെ എം സി സി കമ്മിറ്റികളുടെ സഹകരണത്തോടെ അർഹരായ കുടുംബത്തെ കണ്ടെത്തുക.മെയ് 15ന് മുമ്പ് അർഹതപ്പെട്ടവരുടെ വിവരങ്ങൾ ജിദ്ദ -മക്ക കെ എം സി സി ഉദുമ മണ്ഡലം കമ്മിറ്റിക്ക് നൽകണമെന്ന് ഹുസൈൻ കുറിച്ചിപ്പളളം,നസീർ പെരുമ്പള,ബുനിയാൻ ഒരവങ്കര, മണ്ഡലം ഭാരവാഹികൾ അറിയിച്ചു.
അഷ്റഫ് പളളത്തിന്റെ അധ്യക്ഷതയിൽ ജില്ലാ വൈസ് പ്രസിഡണ്ട് റഹീം പള്ളിക്കര യോഗം ഉദ്ഘാടനം ചെയ്തു.ബഷീർ കപ്പണ,അഷ്റഫ് കോളിയടുക്കം,സലാം കരിപ്പൊടി, മുസ്താക്ക് ചെമ്പരിക്ക,അർഷാദ് കട്ടക്കാൽ എന്നിവർ സംസാരിച്ചു.നസീർ പെരുമ്പള സ്വാഗതവും ബുനിയാൻ ഒരവങ്കര നന്ദിയും പറഞ്ഞു.