ദുബൈ ഉദുമ മണ്ഡലം കെ.എം.സി.സി ശിഹാബ് തങ്ങൾ ദാഹ ജലം പദ്ധതി ഉദ്ഘാടനം ചെയ്തു

Share on Facebook
Tweet on Twitter

ചട്ടഞ്ചാൽ(big14news.com): ഉദുമ മണ്ഡലത്തിലെ പ്രധാന സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിൽ ദുബൈ കെ.എം.സി.സി. ഉദുമ മണ്ഡലം കമ്മിറ്റി നടപ്പിലാക്കുന്ന ‘ശിഹാബ് തങ്ങൾ ദാഹ ജലം’ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ചട്ടഞ്ചാൽ സർക്കാർ ഹെൽത്ത് സെന്ററിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി. ബഷീർ നിർവഹിച്ചു.
പ്രസിഡണ്ട് മുനീർ ബന്താട് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി റഫീഖ് മാങ്ങാട് സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് ഉദുമ മണ്ഡലം പ്രസിഡണ്ട് കല്ലട്ര മാഹിൻ ഹാജി, ദുബൈ കെ.എം.സി.സി ജില്ലാ പ്രസിഡണ്ട് ഹംസ തൊട്ടി , യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ടി.ഡി കബീർ തെക്കിൽ, ചെമ്മനാട് പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് ഹാജി അബ്ദുല്ല ഹുസൈൻ, ജനറൽ സെക്രട്ടറി അബ്ദുല്ലക്കുഞ്ഞി കീഴൂർ, ഉദുമ പഞ്ചായത്ത് മുസ്ലീം ലീഗ്‌ ജനറൽ സെക്രട്ടറി എം.എച്ച് മുഹമ്മദ് കുഞ്ഞി മാങ്ങാട്, ചട്ടഞ്ചാൽ പി.എച്ച്.സി സുപ്രണ്ട് ഡോ. സി. കായിഞ്ഞി, കെ.എം.സി.സി നേതാക്കളായ മുനീർ ചെർക്കള, നൗഫൽ മാങ്ങാടൻ, സിദ്ദീഖ് ആലംപാടി, ഹക്കീർ ചെരുമ്പ, വാർഡ് മെമ്പർ അജന പവിത്രൻ, കാസ്മി അബ്ദുല്ല, ടി.ഡി ഉമ്മർ, മുസ്തഫ മച്ചിനടുക്കം, അബൂബക്കർ കണ്ടത്തിൽ, ടി.ഡി ലത്തീഫ് , യാസർ അറഫാത്ത് സംബന്ധിച്ചു.
ഉദുമ മണ്ഡലം പരിധിയിലുള്ള സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലുമെത്തുന്ന രോഗികളും കൂടെയുള്ളവരും ശുദ്ധമായ കുടിവെള്ളത്തിന് വേണ്ടി പരക്കം പായേണ്ടി വരുന്ന അവസ്ഥക്ക് പരിഹാരമായാണ് പദ്ധതി നടപ്പിലാക്കിയത്.ദുബൈ കെ.എം.സി.സി. ഉദുമ മണ്ഡലം കമ്മിറ്റി ശിഹാബ് തങ്ങൾ ദാഹ ജലം കുടിവെള്ള പദ്ധതിയുടെ ഭാഗമായി വാട്ടർ കൂളറുകൾ സ്ഥാപിച്ചതോടെ പൊള്ളുന്ന വേനലിൽ ഇവിടെയെത്തുന്ന രോഗികൾക്കും കൂടെയുള്ളവർക്കും വലിയൊരു ആശ്വാസമായിത്തീരും.