
ഉദുമ(big14news.com):ഈസ്‌ക് ഇച്ചിലിങ്കാൽ ആതിഥ്യമരുളിയ സനാബിൽ കപ്പ് സിക്സേഴ്സ് ഫ്‌ളഡ്‌ലൈറ്റ് ഫുട്ബാൾ ടൂർണമെന്റിൽ ലക്കിസ്റ്റാർ കീഴൂർ ജേതാക്കളായി.
ഫൈനലിൽ എൽബിസി പള്ളിക്കരയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് ലക്കി സ്റ്റാർ കീഴൂർ കിരീടം ചൂടിയത്.സനാബിൽ ഫുട്ബോൾ അക്കാദമി ചെയർമാൻ കാപ്പിൽ കെ ബി എം ഷെരീഫ് കളിക്കാരുമായി പരിചയപ്പെടുകയും ഒന്നും രണ്ടും സ്ഥാനക്കാർക്കുള്ള ട്രോഫികൾ വിതരണം ചെയ്യുകയും ചെയ്തു.