
കാസർകോട്(big14news.com): പഴയ ചൂരി ജുമാ മസ്ജിദിൽ സംഘ് പരിവാർ പ്രവർത്തകരാൽ കഴുത്തറക്കപ്പെട്ട് കൊല ചെയ്യപ്പെട്ട റിയാസ് മൗലവിയുടെ കേസിലെ മുഴുവൻ ഘാതകരെയും,ഗുഡാലോചനയിൽ പങ്കെടുത്തവരെയും നിയമത്തിന് മുന്നിൽ കൊണ്ട് വരിക,കുറ്റപത്രസമർപ്പണത്തിന് മുന്നോടിയായി കേരളത്തിലെ ഏറ്റവും പ്രഗത്ഭനായ ഒരു അഭിഭാഷകനെ സ്പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിക്കുക, കാസർകോട് ശാശ്വതമായ സമാധാനന്തരീക്ഷം നടപ്പിൽ വരുത്തുക എന്നീ ആവശ്യങ്ങൾ ഉയർത്തി പിടിച്ച് കൊണ്ട് കാസർകോട് യുവജന കൂട്ടായ്മ ഏപ്രിൽ 25ന് രാവിലെ 10 മണി മുതൽ വൈകുന്നേരം അഞ്ചു മണി വരെയുള്ള സമയത്ത് സംഘടിപ്പിക്കുന്ന പ്രതിഷേധ ധർണ്ണയും , ഫാസിസ്റ്റ് വിരുദ്ധ കൂട്ടായ്മയും സംഘടിപ്പിക്കും.
ഉച്ചയ്ക്ക് 3 മണിക്ക് ആരംഭിക്കുന്ന ഫാസിസ്റ്റ് വിരുദ്ധ കൂട്ടായ്മ മനുഷ്യാവകാശ പ്രവർത്തകനും, മുൻ ഗുജറാത്ത് ഡി ജി പിയുമായിരുന്ന ആർ.ബി.ശ്രീകുമാർ ഉദ്ഘാടനം ചെയ്യും . വിവിധ രാഷ്ട്രിയ സാമൂഹിക സാംസ്കാരിക സന്നദ്ധ സംഘടന പ്രവർത്തകരും, മസ്ജിദ് ഇമാമുമാർ നേതാക്കളും പരിപാടിയിൽ പങ്കെടുക്കും.എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ., ഫാത്തിമ ഇബ്രാഹിം (കാസർകോട് നഗരസഭാ ചെയർ പേർസൻ ) എൽ.എ.മഹമൂദ് (നഗരസഭാ വൈസ് ചെയർമാൻ) ഹക്കീം കുന്നിൽ കെ.പി.സി.സി. ജില്ലാ പ്രസിഡണ്ട്., മനോജ് ശങ്കരനെല്ലൂർ(തൃണമുൽ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി), സി.ആർ.നീലകണ്ഠൻ, (എ.എ.പി) എ.ബി.രാമകൃഷ്ണൻ (ജെഡിയു ) എ.ബി.ഗോവിന്ദൻ പള്ളിക്കാപ്പ് (സി.പി.ഐ) അഡ്വ: ശിവശങ്കർ ( സീനിയർ അഭിഭാഷകൻ ഹൈക്കോടതി കേരള) ,കല്ലട്ര മാഹിൻ ഹാജി, ( കിഴൂർ സംയുക്ത മുസ്ലിം ജമാഅത്ത് ) മൊയ്തീൻ കൊല്ലമ്പാടി ( സെക്രട്ടറി കാസർകോട് സംയുക്ത മുസ്ലിം ജമാഅത്ത് ) ഹനീഫ ( സി.പി.എം.കാസർകോട് ഏരിയ സെക്രട്രറി) അഹമ്മദ് ഷരീഫ് (വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ്) , സുബൈർ പടുപ്പ് ( മനുഷ്യാവകാശ പ്രവർത്തകൻ) , രാഘവൻ വെളുത്തോളി ( വ്യാപാര വ്യവസായ സമിതി ജില്ലാ സെക്രട്ടറി) , കരീം ചന്ദേര (ആർവൈഎഫ് സംസ്ഥാന വൈസ് പ്രസിഡന്റ്) , ശ്രിമതി ശ്രീജ നെയ്യാറ്റിൻകര (വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി) , എ കെ എം അഷ്റഫ് ( മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി), സ്വാമി വർക്കല രാജ് (പിഡിപി നയരൂപികരണ കൺവീനർ) ശശികുമാരി (ഡൗബ്ലഐഎം സംസ്ഥാന പ്രസിഡണ്ട്) എസ്.എം.ബഷീർ മഞ്ചേശ്വരം, കരീം പാണലം, റഷീദ് മുട്ടുംന്തല, യൂനുസ് തളങ്കര, സയ്യിദ് ഉമറുൽ ഫാറൂക്ക് തങ്ങൾ, ഉസ്മാൻ കടവത്ത്, അസീസ് കടപ്പുറം, കയ്യൂം മാന്യ, ഏബി കുട്ടിയാനം , ടി.ഡി.കബീർ, കരീം സിറ്റി ഗോൾഡ്, ശ്രീ വിനോദ് മേക്കോത്ത്, റഹീം ബെണ്ടിച്ചാൽ,റഷീദ് പൂരണം, അബ്ദുൽ മജീദ് ബാഖവി, മുനീർ മുനമ്പം, കെ.ബി.മുഹമ്മദ് കുഞ്ഞി, എം.എം.കെ.സിദ്ധീക്ക്,അബ്ദുൽ ഖാദർ ചട്ടംചാൽ, മജീദ് കൊല്ലംമ്പാടി, സൈഫുദ്ദീൻ കെ.മാക്കോട്,അജിത് കുമാർ ആസാദ്, അഡ്വ: സി എച് കുഞ്ഞമ്പു ( മുൻ മഞ്ചേശ്വരം എം എൽ എ) ,കാസിം ഇരിക്കൂർ (ഐ എൻ എൽ സംസ്ഥാന സെക്രെറ്ററിയേറ്റു മെമ്പർ), സി ആർ നീലകണ്ഠൻ(എ എ പി), മണികണ്ഠൻ (ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി) , അബ്ദുൽ മജീദ് കോടലിപെട്ട (എസ് ഡി പി ഐ കർണാടക ജനറൽ സെക്രട്ടറി), അഷ്റഫ് ബായാർ ( ജമാഅത്ത് ഇസ്ലാമി ജില്ലാ സെക്രട്ടറി), അസീസ് കടപ്പുറം, അബ്ദുസ്സലാം എസ് ഡി പി.ഐ, ശാഫി ഉത്തരദേശം, സയ്യദ് നജുമുദ്ധീൻ പൂക്കോയ തങ്ങൾ ഹൈദ്രോസി അൽ ഖാദിരി, നാസർ ഫൈസി കൂടത്തായി ( എസ് വൈ എസ് സ്റ്റേറ്റ് സെക്രട്ടറി) അബ്ദുൽ ലത്തീഫ് സഹദി പഴശ്ശി ( എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡന്റ്), പള്ളങ്കോട് അബ്ദുൽ ഖാദർ മദനി, (എസ് വൈ എസ് ) ശെരിഫ് പുനലൂർ എൻ എസ് സി. അച്ചു നായിമാർ മൂല, താജുദ്ദീൻ ദാരിമി, എസ് കെ.എസ്.എസ്.എഫ്., അഡ്വ: ബഷീർ ആലഡി,ഗോപി കുതിരക്കൽ (ദളിത് ആക്ടിവിസ്റ്റ്) ,സലിം പുനലൂർ, അച്ചു നായന്മാർമൂല, എ ബി ഗോവിന്ദൻ പള്ളികാപ്, രാജൻ(സി പി ഐ), എ ബി രാമ കൃഷ്ണൻ( ജെ ഡി യു), അമീൻ ദീനാർ ഐക്യ വേദി, എൻ എ മുഹമ്മദ്, അബ്ദുൽ റഹ്മാൻ ,യൂസഫ് (സോളിഡാരിറ്റി),എന്നിവർക്ക് പുറമെ, ജില്ലയിലെ വിവിധ ക്ലബ്ബ് ഭാരവാഹികളും പ്രവർത്തകരും പങ്കെടുക്കുമെന്ന്, യുവജന കൂട്ടായ്മ ഭാരവാഹികളായ ഇബ്രാഹിം ബാങ്കോട്, ഹാരിസ് ബന്നു,കബീർ ദർബാർ എന്നിവർ അറിയിച്ചു.