കാറില്‍ യാത്ര ചെയ്യുകയായിരുന്ന കുടുംബത്തിന് നേരെ മുഖംമൂടി സംഘത്തിന്റെ ആക്രമണം

Share on Facebook
Tweet on Twitter

 

കാസര്‍ഗോഡ്(big14news.com):കാറില്‍ യാത്ര ചെയ്യുകയായിരുന്ന കുടുംബത്തിന് നേരെ മുഖംമൂടി സംഘത്തിന്റെ ആക്രമണം. കഴിഞ്ഞ ദിവസം വൈകീട്ട് ഏഴു മണിയോടെയായിരുന്നു അക്രമം.കുറ്റിക്കോലിലെ കെ അബ്ദുള്‍ നാസര്‍(56),ഭാര്യ ഖൈറുന്നീസ(40), മകന്‍ ഇര്‍ഷാദ്(എട്ട്), എന്നിവര്‍ക്കാണ് പരിക്കേറ്റത്.ഇവരെ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കുറ്റിക്കോല്‍ ടൗണിലേക്ക് വന്ന അബ്ദുള്‍ നാസറും കുടുംബവും കാറില്‍ വീട്ടിലേക്ക് തിരിച്ചു പോകുമ്പോള്‍ വീടിന് സമീപത്ത് വെച്ചാണ് മുഖംമൂടി ധരിച്ചെത്തിയ സംഘം കാര്‍ തടഞ്ഞ് അക്രമം നടത്തിയത്. റോഡ് തടസപ്പെടുത്തിയത് കണ്ട് കാറില്‍ നിന്ന് ഇറങ്ങിയപ്പോള്‍ സമീപത്തെ കുറ്റിക്കാട്ടില്‍ നിന്നും രണ്ട് പേരടങ്ങുന്ന മുഖംമൂടി സംഘം ചാടി വീണ് ആക്രമിക്കുകയായിരുന്നു.

കാർ അക്രമികള്‍ അടിച്ചു തകര്‍ത്തു. ഗള്‍ഫുകാരനായ അബ്ദുള്‍ നാസര്‍ മാസങ്ങള്‍ക്ക് മുമ്പാണ് നാട്ടില്‍ തിരിച്ചെത്തിയത്.അബ്ദുള്‍ നാസറിനെ ചിലര്‍ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. ബേഡകം പൊലീസ് കേസെടുത്തു.

  • TAGS
  • attacked
  • in the car
  • the family
  • who were traveling
SHARE
Facebook
Twitter
Previous articleപുനലൂര്‍-പാലക്കാട് പാലരുവി പ്രതിദിന എക്‌സ്പ്രസ് ട്രെയിന്‍ ഇന്ന് മുതല്‍
Next articleഅഹ്ലൻ റമദാൻ പ്രഭാഷണത്തിന്റെ ബ്രോഷർ പ്രകാശനം ചെയ്തു