
ചെറുവത്തൂര്‍(big14news.com): ചെറുവത്തൂര്‍ ഭാഗത്തുനിന്നും വരികയായിരുന്ന കാർ ലോറി ഇടിക്കാതിരിക്കാന്‍ വെട്ടിക്കുന്നതിനിടെ നിയന്ത്രണം വിട്ട് മരത്തിലിടിച്ച ശേഷം കുഴിയിലേക്ക് മറിഞ്ഞു. തിങ്കളാഴ്ച വൈകുന്നേരം 6.30 മണിയോടെ മയ്യിച്ച വളവിലാണ് അപകടമുണ്ടായത്.
മയ്യിച്ച പാലത്തിന് സമീപം പുഴയോട് ചേര്‍ന്നുകിടക്കുന്ന റോഡരികിലെ കുഴിയിലേക്കാണ് കാർ മറിഞ്ഞത്. അമിതവേഗതയിൽ എതിരെ വരികയായിരുന്ന ലോറി ഇടിക്കുമെന്ന സംശയത്തിൽ ഡ്രൈവര്‍ കാര്‍ വെട്ടിച്ചപ്പോഴാണ് അപകടമുണ്ടായത്.
കാര്‍ ഡ്രൈവര്‍ അമ്പലത്തറ മൂന്നാം മൈല്‍ സ്വദേശി മനാഫ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ശബ്ദം കേട്ട് പാലത്തിന് സമീപത്തെ കാവല്‍ പുരയിലുണ്ടായിരുന്ന യുവാക്കള്‍ ഓടിയെത്തുകയും മനാഫിനെ കാറില്‍ നിന്നും പുറത്തെടുക്കുകയുമായിരുന്നു.