
(big14news.com)1951 നു മലപ്പുറത്തെ ഊരകം ഗ്രാമത്തിൽ ജനനം.പാണ്ടികടവത്ത് മുഹമ്മദ് ഹാജി പിതാവ്, മാതാവ് ഫാത്തിമ കുട്ടി.ബിസിനസ്സ് മാനേജ്മെന്റിൽ ഡിപ്ലോമയും കോമെർസിൽ ബിരുദവും നേടിയിട്ടുണ്ട്.മുസ്ലിം ലീഗിന്റെ വിദ്യാർത്ഥിഘടകമായ എം എസ് എഫിലൂടെയാണ് രാഷ്ട്രീയ രംഗത്തേക്ക് കടന്നുവരുന്നത്.സാധരണ പ്രവർത്തകനിൽ നിന്നും, സംസ്ഥാന ട്രഷറർ ആയിട്ടാണ് നേതൃനിരയിലേക്കുള്ള വരവ്.1980-ൽ മലപ്പുറം മുനിസിപ്പാലിറ്റി ചെയര്മാന് ആയതിനു ശേഷമാണ് മുസ്ലിം ലീഗിന്റെ സംസ്ഥാന നേത്വനിരയിലേക്ക് വരുന്നത്. മലപ്പുറം മണ്ഡലത്തിൽ നിന്നും കുറ്റിപ്പുറം മണ്ഡലത്തിൽ നിന്നും മത്സരിച്ചു അഞ്ചു തവണ എം എൽ എ സ്ഥാനം വഹിച്ചിട്ടുള്ള കുഞ്ഞാലിക്കുട്ടി, വേങ്ങര എം എൽ എ സ്ഥാനം വഹിച്ചുകൊണ്ടിരിക്കെയാണ് ലോക് സഭ എംപി ആയി ദേശീയ രാഷ്ട്രീയത്തിലേക്ക് കടക്കുന്നത്.കരുണാകരൻ മന്ത്രിസഭയിൽ ഒരു പ്രാവശ്യവും ആന്റണി,ഉമ്മൻ ചാണ്ടി മന്ത്രി സഭയിൽ രണ്ട് പ്രാവശ്യം വീതവും മന്ത്രിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.കഴിഞ്ഞ ഫെബ്രുവരിയിലാണ് മുസ്ലിം ലീഗ് അഖിലേന്ത്യാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടുന്നത്.രാജ്യ