
കാസറഗോഡ്(big14news.com): മുസ്ലിം യൂത്ത് ലീഗ് ഉദുമ മണ്ഡലം കമ്മിറ്റി ശാഖ തലങ്ങളിൽ നിന്ന് ശേഖരിച്ച ജില്ല കമ്മിറ്റിയുടെ പ്രവർത്തന ഫണ്ട് മുഴുവൻ വിഹിതവുംമണ്ഡലം പ്രസിഡണ്ട് പി എച്ച് ഹാരിസ് തൊട്ടിയും ജനറൽ സെക്രട്ടറി റഊഫ് ബായിക്കരയും ജില്ല പ്രസിഡണ്ട് അഷ്റഫ് എടനീറിന് കൈമാറി.
സംസ്ഥാന സെക്രട്ടറി എ കെ എം അഷ്റഫ് ജില്ലാജനറൽ സെക്രട്ടറി ടി ഡി കബീർ തെക്കിൽ,മൻസൂർ മല്ലത്ത്, നാസർ ചായിന്റടി, ഹാരിസ് പട്ള, ബഷീർ കൊവ്വൽ പള്ളി, എം എ നജീബ്, അസീസ് കളത്തൂർ, നിസാം പട്ടേൽ, സൈഫുള്ള തങ്ങൾ, സിദ്ധിഖ് സന്തോഷ് നഗർ, സഹീദ് വലിയപറമ്പ് ,കെ കെ ബദ്റുദ്ധീൻ ഷരീഫ് മല്ലത്ത് എന്നിവർ സംബന്ധിച്ചു