
ഉപ്പള(big14news.com):പ്രതാപ് നഗറിലെ നിർദ്ധന കുടുംബത്തിന് കെഎംസിസി മംഗൽപാടി പഞ്ചായത്ത് ദുബായ് കമ്മിറ്റി അംബാറിൽ നിർമ്മിച്ച വീടിന്റെ താക്കോൽദാനം എപ്രിൽ 14ന് വെള്ളിയാഴ്ച്ച മൂന്ന് മണിക്ക് കേരള വഖഫ് ബോർഡ് ചെയർമാൻ പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ നയാബസാറിൽ നിർവ്വഹിക്കും.
മുസ്ലിം ലീഗിന്റെ ബൈത്തുറഹ്മ കാരുണ്യ ഭവന നിർമ്മാണ പദ്ധതിയുടെ ഭാഗമായിട്ടാണ് 8 ലക്ഷം രൂപ ചിലവിൽ കെഎംസിസി വീട് നിർമ്മിച്ചത്. ഇതോടനുബന്ധിച്ച് നടക്കുന്ന പൊതു സമ്മേളനത്തിൽ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയും പ്രമുഖ പ്രഭാഷകനുമായ ഇസ്മായിൽ വയനാട് മുഖ്യ പ്രഭാഷണം നടത്തും.
മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ചെർക്കളം അബ്ദുള്ള ഉദ്ഘാടനം ചെയ്യുന്ന പൊതു സമ്മേളനത്തിൽ സി.ടി അഹമ്മദലി,എൻ.എ നെല്ലിക്കുന്ന് എം.എൽ.എ,പി.ബി അബ്ദുൽ റസാഖ് എം.എൽ.എ,എം.സി ഖമറുദ്ദീൻ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീർ,എ.അബ്ദുൽ റഹ്മാൻ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ.എം അഷ്‌റഫ്, മുതിർന്ന കെ.എം.സി.സി നേതാവ് ഹനീഫ് കൽമാട്ട തുടങ്ങിയവർ സംബന്ധിക്കും. കെ.എം.സി.സി ഭാരവാഹികളായ നിസാർ ഉപ്പള, ഇബ്രാഹിം ബേരികെ,മുഹമ്മദ് നാഫി എന്നിവർ നേതൃത്വം നൽകും.