
വിദ്യാനഗര്‍(big14news.com):ത്രിവേണി കോളേജ് സിൽവർ ജൂബിലി ആഘോഷത്തിന്റെ ഭാഗമായുള്ള ഓർമ്മ-2K17 വൈവിദ്ധ്യമാർന്ന പരിപാടികളുമായി മുമ്പോട്ട് പോവുന്നു.ഓൾഡ് സ്റ്റുഡന്റ് അസ്സോഷിയേഷനാണ് പരിപാടികൾക്ക് നേതൃത്വം നൽകുന്നത്.
പ്രൊഫസര്‍ ശേഷാദ്രി മെമ്മോറിയൽ സ്‌കോളര്‍ഷിപ്പ് വിതരണം എപ്രില്‍ 12 ന് ത്രിവേണി കോളേജില്‍ നടക്കും. എപ്രില്‍ 14ന് വിന്‍ടച്ച് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പ്രൊഫഷണല്‍ സ്കൂൾ ഓഫ് അക്കൗണ്ട്‌സ് ട്രോഫിക്കും ക്യാഷ് അവാര്‍ഡിനും വേണ്ടിയുള്ള ത്രിവേണി ഓള്‍ഡ് സ്റ്റുഡൻസ് ക്രിക്കറ്റ് ലീഗ് നടക്കും. ക്രിക്കറ്റ് ലീഗിന്റെ ലോഗോ പ്രകാശനം കേരളാ രഞ്ജി താരം മുഹമ്മദ് അസ്ഹറുദ്ദീന്‍ നിര്‍വ്വഹിച്ചു.
ഓർമ്മ-2K17 മാർച്ച് 6- 2017നാണു തുടക്കം കുറിച്ചത്.കോളേജിലെ പഴയ കാല വിദ്യാർത്ഥികളും അവരുടെ കുടുംബവുമൊന്നിച്ചുള്ള കൂട്ടായ്മയോട് കൂടിയാണു പരിപാടികൾക്ക് തുടക്കം കുറിച്ചത്.അതിനു ശേഷം കാസർഗോഡ് ബ്ലഡ് ബാങ്കുമായി സംയുക്തമായി ചേർന്ന കൊണ്ട് കോളേജ് ക്യാമ്പസിൽ രക്തദാന ക്യാമ്പും നടത്തിയിരുന്നു.
ഒരു വർഷം നീണ്ടു നിൽക്കുന്ന സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വിവിധ കലാ ,സാമൂഹ്യ, സാംസ്‌കാരിക, വിദ്യാഭ്യാസ പരിപാടികൾ സംഘടിപ്പിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ അറിയിച്ചു.