
ദില്ലി(big14news.com): ശ്രീനഗറില്‍ ഉപതിരഞ്ഞെടുപ്പ് പോളിങിനിടെ സുരക്ഷാ സേനക്കാരും പ്രതിഷേധക്കാരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു. അഞ്ചു പേര്‍ക്ക് പരിക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരം. ബദ്ഗാം ജില്ലയില്‍ രാവിലെയാണ് അക്രമസംഭവങ്ങള്‍ നടന്നത്.
ചില ബൂത്തുകളില്‍ നടന്ന അക്രമണം മൊത്തം വോട്ടിങ് ശതമാനത്തെ ബാധിച്ചു. സംഭവം നടന്ന ആദ്യത്തെ ഒന്നു രണ്ടു മണിക്കൂറില്‍ ഒരു ശതമാനത്തിന് താഴെയായിരുന്നു. കങ്കണ്‍, ഗണ്ഡര്‍ബെല്‍ ജില്ലകളില്‍ രണ്ടുപേര്‍ മാത്രം വോട്ട് നല്‍കിയതായാണ് റിപ്പോര്‍ട്ട്.

രണ്ടു പോളിങ് സ്‌റ്റേഷനുകളില്‍ പ്രതിഷേധവും കല്ലേറിനെ തുടര്‍ന്ന് പോളിങ് നിര്‍ത്തി വയ്‌ക്കേണ്ടി വന്നു. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് പരിക്കേറ്റവരില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്.

ശ്രീനഗര്‍ ലോക്‌സഭാ മണ്ഡലത്തിലും ഡല്‍ഹിയടക്കമുള്ള എട്ടു സംസ്ഥാനങ്ങളിലെ പത്ത് നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് രാവിലെ 7 മണിക്ക് ആരംഭിച്ചു. വിഘടനവാദികളുടെ സമരത്തെ തുടര്‍ന്ന് മൂന്ന് ജില്ലകളിലെ സാധരണ ജീവിതത്തെയും കാര്യമായി ബാധിച്ചു.

സമരത്തെ തുടര്‍ന്ന് ശ്രീനഗറിലെ കടകളും ബിസിനസ് സ്ഥാപനങ്ങളെല്ലാം അടഞ്ഞു കിടന്നു. ബദ്ഗാം, ഗണ്ഡര്‍ബെല്‍ ജില്ലകളില്‍ ബസ് സര്‍വ്വീസുകളും നിര്‍ത്തി വെച്ചതായാണ് ഔദ്യോഗിക അറിയിപ്പ്.

ശ്രീനഗര്‍ ലോക്‌സഭാ മണ്ഡലത്തില്‍ പിഡിപിയും നാഷ്ണല്‍ കോണ്‍ഫറന്‍സും തമ്മിലാണ് പ്രധാന പോരാട്ടം. ഫാറൂഖ് അബ്ദുള്ളയാണ് നാഷ്ണല്‍ കോണ്‍ഫറന്‍സ് സ്ഥാനാര്‍ത്ഥി. 1500 പോളിങ് സ്‌റ്റേഷനുകളിലായി 12.61 ലക്ഷം വോട്ടര്‍മാരാണുള്ളത്.