
കാസർഗോഡ്(big14news.com):അവര്‍ പാട്ട് പാടുകയാണ്,നാടകം കളിക്കുകയാണ്,ഈ സായം സന്ധ്യയില്‍ ഒത്തൊരുമിച്ച് സൗഹൃദം പങ്കിടുകയാണ്.ജില്ലയെ അശാന്തിയിലേക്ക് തള്ളി വിടാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ സാംസ്കാരിക കേരളം ഒരുമിച്ചിരിക്കുകയാണ്. പുതിയ ബസ്റ്റാന്റ് പരിസരത്താണ് കാസര്‍ഗോഡ് സൗഹൃദ വേദിയുടെ ആഭിമുഖ്യത്തിൽ സൗഹൃദ ചത്വരം സംഘടിപ്പിച്ചത്.
ഈ വൈവിധ്യമാര്‍ന്ന പ്രതിരോധ സദസ്സിൽ കലാ രംഗത്തെയും,സാംസ്കാരിക രംഗത്തെയും, മത രംഗത്തെയും പ്രമുഖര്‍ സാന്നിധ്യമറിയിച്ചു.മത സൗഹാര്‍ദ്ദ സന്ദേശമൂന്നിയ നാടകം അവതരപ്പിച്ച കെയർവെൽ ആശുപത്രിയിലെ ജീവനക്കാര്‍ നല്ല കൈയടി നേടി.
കൂടാതെ കുട്ടികളുടെ പാട്ടും കളികളുമൊക്കെയായി പരിപാടി ശ്രദ്ദേയമായി.ജില്ലയില്‍ സമാധാനം നിലനിര്‍ത്താന്‍ എല്ലാവരും ഒരുമിക്കണമെന്ന് യോഗം അഭിപ്രായപ്പെട്ടു. കാസര്‍ഗോഡ് സൗഹൃദ വേദിയാണ് സൗഹൃദ ചത്വരം സംഘടിപ്പിച്ചത്.