
തിരുവനന്തപുരം(big14news.com):എസ്എസ്എല്‍സി പരീക്ഷാ ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണ്ണയം ഈ മാസം ആറിന് തുടങ്ങും.25 വരെ മൂല്യനിര്‍ണ്ണയം ഉണ്ടാകും.ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ ഫലം പ്രഖ്യാപിക്കാനാണ് തീരുമാനം.പതിവ് പോലെ മൂല്യനിര്‍ണ്ണയം ഉദാരമാക്കണമെന്നാണ് സ്‌കീം ഫൈനലൈസേഷന്‍ യോഗത്തിലുണ്ടായ ധാരണ.
ചോദ്യങ്ങളിലെ പിശക് കാരണം മലയാളം പരീക്ഷയില്‍ രണ്ട് ചോദ്യങ്ങളുടെ നമ്പറിട്ടാല്‍ പോലും എട്ട് മാര്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് കിട്ടും.ഹിന്ദിയില്‍ നാല് മാര്‍ക്ക് എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഉറപ്പാണ്.തിരക്കഥാ നിര്‍മ്മാണത്തെ കുറിച്ചുള്ള ചോദ്യം പരിചിതമല്ലാത്ത രീതിയില്‍ ചോദിച്ചത് കൊണ്ടാണിത്.