
ദുബൈ(big14news.com): ഗള്‍ഫ് മേഖലയിലെ പ്രമുഖ ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പായ വി പി എസ് ഹെല്‍ത്ത് കെയര്‍, ദുബൈ ഗവര്‍മെന്റിന് കീഴിലെ ദുബൈ ഹെല്‍ത്ത് അതോറിറ്റിയുമായി (ഡി എച്ച് എ ) ധാരണാപത്രം ഒപ്പിട്ടു. ഇതനുസരിച്ച്, ദുബൈ ആരോഗ്യ വകുപ്പിന് കീഴിലെ ആശൂപത്രികളിലെ രോഗികള്‍ക്ക് ഇനി, വിദഗ്ദ ചികിത്സകള്‍ക്കായി വി പി എസ് ഗ്രൂപ്പിന് കീഴിലെ ദുബൈയിലെ മെഡ്യോര്‍ ആശുപത്രിയുടെ സേവനം പ്രയോജനപ്പെടുത്താം. ഇതോടെ, സ്വകാര്യ മേഖലയിലെ സ്പെഷ്യാലിറ്റി ആശുപത്രികളുടെ ആധുനിക ചികിത്സാ സംവിധാനങ്ങളുടെ ഗുണം ഇനി, ദുബൈയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടുന്നവര്‍ക്കും ലഭിക്കും.
ഇതോടൊപ്പം, വി പി എസിന് കീഴിലെ രാജ്യാന്തര നിലവാരമുള്ള ഡോക്ടര്‍മാരുടെ സേവനവും പരിചരണവും രോഗികള്‍ക്ക് ലഭിക്കും. ഡി എച്ച് എ ചെയര്‍മാനും ഡയറക്ടര്‍ ജനറലുമായ ഹുമൈദ് അല്‍ ഖതാമിയും വി പി എസ് ഗ്രൂപ്പ് സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ ഡോ. ഷംഷീര്‍ വയലിലും തമ്മിലാണ് ഇതുസംബന്ധിച്ച ധരണാപത്രം ഒപ്പുവെച്ചത്. ഈ സഹകരണ കരാര്‍ അനുസരിച്ച്, മെഡ്യോര്‍ ആശുപത്രിയിലെത്തുന്ന രോഗികള്‍ക്കും ആവശ്യമെങ്കില്‍, വിദ്ഗദ ചികിത്സകള്‍ക്ക് ദുബൈ ഗവര്‍മെന്റിന് കീഴിലെ ആശുപത്രികളുടെ സേവനവും ഉപയോഗിക്കാം.