ഇ അഹമ്മദ്; ന്യൂനപക്ഷങ്ങൾക്ക് ആത്മവിശ്വാസം പകർന്ന നേതാവ്:കെ വി തോമസ്

Share on Facebook
Tweet on Twitter

കാസർഗോഡ്(big14news.com):ന്യൂനപക്ഷങ്ങളുടെ അസ്തിത്വവും,അഭിമാനവും ചോദ്യം ചെയ്യുന്ന വേളകളിലെല്ലാം പാർലമെന്റിൽ ഇ.അഹമ്മദ് നടത്തിയ പോരാട്ടങ്ങളാണ് ന്യൂനപക്ഷവിഭാഗത്തിന്റെ വളർച്ചയ്ക്കും, സുരക്ഷക്കും വലിയൊരളവിൽ സഹായകരമായതെന്ന് മുൻ കേന്ദ്ര മന്ത്രി പ്രഫ:കെ വി തോമസ് എം പി  പറഞ്ഞു.

കാസർഗോഡ് നിയോജക മണ്ഡലം മുസ്ലിം ലീഗ് മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച ഇ.അഹമ്മദ്, ഹമീദലി ഷംനാട് അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.വിട്ടുവീഴ്ച്ചയില്ലാത്ത രാജ്യസ്നേഹവും, ഉത്തരവാദിത്വ നിർവ്വഹണത്തിലെ കാര്യശേഷിയും നയതന്ത്രജ്ഞതാപാടവുമാണ് തുടർച്ചയായി ഐക്യരാഷ്ട്ര സഭയിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ അവസരമുണ്ടായതെന്നും,അതുല്ല്യ മനുഷ്യ ജന്മമായിരുന്നു അദ്ദേഹത്തിന്റെതെന്നും,അദ്ദേഹം ചെയ്ത നന്മയുടെ കർമ്മ മണ്ഡലം എക്കാലവും സ്മരിക്കപ്പെടാവുന്ന തരത്തിൽ സമ്പുഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയ ശംസുദ്ധിയെ കുറിച്ച് പറയുമ്പോഴെല്ലാം ഓർക്കപ്പെടുന്ന നാമമാണ് ഹമീദലീ ശംനാട്.അനുഭവിച്ചും, പഠിച്ചും,നേടിയ ചരിത്രം പകർന്നു നൽകുമായിരുന്ന അദ്ദേഹത്തിന്റെ വ്യക്തിത്വം മാതൃകാപരമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രസിഡണ്ട് എ.എം കടവത്ത് അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി അബ്ദുല്ല കുഞ്ഞി ചെർക്കള സ്വാഗതം പറഞ്ഞു.ജില്ലാ പ്രസിഡണ്ട് ചെർക്കളം അബ്ദുള്ള,പി.കരുണാകരൻ എം.പി,ഷാഫി ചാലിയം,ഹകീം കുന്നിൽ, എം.സി.ഖമറുദ്ധീൻ,എ.അബ്‌ദുൾ റഹ്മാൻ , എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ,പി.മുഹമ്മദ് കുഞ്ഞി മാസ്റ്റർ,ടി.ഇ അബ്ദുല്ല,അബ്ദുല്ല മുഗു,ബഷീർ വെള്ളികോത്ത്,ലുക്ക്മാൻ തളങ്കര ,കരുൺ താപ്പ,സി.ബി.അബ്ദുല്ല ഹാജി, അബ്ബാസ് ബീഗം,ഹാഷിം കടവത്ത്,ടി.എം. ഇഖ്ബാൽ,പി.അബ്ദുൾ ഹാജി പട്ട്ള,മുഹമ്മദ് കുഞ്ഞി ചായിന്റടി,എ.എ ജലീൽ,പുണ്ടരികക്ഷ എന്നിവർ പ്രസംഗിച്ചു.മാഹിൻ കേളോട്ട് നന്ദിയും പറഞ്ഞു.

  • TAGS
  • e ahmed
  • into the confidence
  • Leader
  • of the minority
  • Poured
  • thomas
SHARE
Facebook
Twitter
Previous articleഗതാഗത മന്ത്രിയായി തോമസ് ചാണ്ടി;ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് പിണറായി മന്ത്രിസഭയില്‍;പങ്കെടുക്കാതെ വി എസും പ്രതിപക്ഷവും
Next articleഎം.എസ്.എഫ് യൂണിറ്റ് ഫെസ്റ്റിന് മഞ്ചേശ്വരത്ത് ഉജ്ജ്വല തുടക്കം