കെ.എം.സി.സിയുടെ പ്രവർത്തനം നാടിന്റെ നന്മക്ക്:എ അബ്ദുൽ റഹ്മാൻ

കാസർഗോഡ് (big14news.com) : ചുരുങ്ങിയ കാലം കൊണ്ട് ശ്രദ്ധേയമായ കാര്യങ്ങളാണ് ദുബൈ കെ.എം.സി.സി കാസർഗോഡ് മുനിസിപ്പൽ കമ്മിറ്റി ചെയ്തു വരുന്നതെന്നും ,ജീവകാരുണ്യ പ്രവർത്തന രംഗത്ത് നന്മ വിതറുന്ന കാര്യങ്ങളാണ് കെ.എം.സി.സിയുടെ ഭാഗത്തു നിന്നുമുണ്ടായിരിക്കുന്നതെന്നും മുസ്ലിം ലീഗ് ജില്ലാ ട്രഷറർ എ.അബ്ദുൽ റഹ്മാൻ പറഞ്ഞു.മുസ്ലിം ലീഗ് സ്ഥാപക ദിനാചരണത്തോടനുബന്ധിച്ച് ദുബൈ  കെ.എം.സി.സി കാസറഗോഡ് മുനിസിപ്പൽ കമ്മിറ്റി നടപ്പിലാക്കുന്ന ദവ 2017 നിത്യരോഗികൾക്കുള്ള ധനസഹായം പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലിം ലീഗ് മുനിസിപ്പൽ പ്രസിഡന്റ് വി.എം.മുനീർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മൊയ്തീൻ കൊല്ലമ്പാടി സ്വാഗതം പറഞ്ഞു. ചികിത്സാ സഹായം ലഭ്യമാകുന്ന രോഗികൾക്ക് നൽകുന്ന കാർഡ് ദുബൈ കെ.എം.സി.സി കാസറഗോഡ് മുനിസിപ്പൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഹസ്കർ ചൂരി, വി.എം.മുനീറിന് കൈമാറി. ദുബൈ കെ.എം.സി.സി കാസറഗോഡ് മണ്ഡലം വൈസ്  പ്രസിഡന്റ് റഹ്മാൻ പടിഞ്ഞാർ,യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്റഫ് എടനീർ ,ദുബൈ കെ.എം.സി.സി കാസറഗോഡ് മുനിസിപ്പൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ഹാരിസ് ചാല, മുസ്ലിം ലീഗ് മുനിസിപ്പൽ ഭാരവാഹികളായ എ.എ.അസീസ്,ഖാലിദ് പച്ചക്കാട്,ഹമീദ് ബെദിര,കർഷക സംഘം മുനിസിപ്പൽ പ്രസിഡന്റ് സി.എ.അബ്ദുല്ലകുഞ്ഞി എന്നിവർ സംബന്ധിച്ചു. മുഹമ്മദ് കുഞ്ഞി തായലങ്ങാടി നന്ദി പറഞ്ഞു.