
മീത്തൽ മാങ്ങാട്(big14news.com): സനാബിൽ എജ്യൂക്കേഷൻ & ചാരിറ്റബിൾ ട്രസ്റ്റ് മീത്തൽ മാങ്ങാട് സനാബിലാബാദിൽ പണി കഴിപ്പിച്ച സനാബിൽ ഖുർആൻ റിസർച്ച് സെന്റർ ഉദ്ഘാടനം ചെയ്തു.ഇന്ന് വൈകുന്നേരം നാല് മണിക്ക് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. സനാബിൽ എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ കാപ്പിൽ കെ ബി എം ശരീഫ് അധ്യക്ഷത വഹിച്ചു.
പ്രൊഫസർ ആലിക്കുട്ടി മുസ്‌ലിയാർ,ത്വാഖ അഹമ്മദ് മൗലവി,യു എം അബ്ദുൽ റഹ്മാൻ മുസ്‌ലിയാർ എന്നിവർ മുഖ്യാതിഥികളായിരുന്നു.
ചെർക്കളം അബ്ദുല്ല,കീഴൂര്‍ സംയുക്ത ജമാഅത്ത് പ്രസിഡണ്ട് ഡോ:എന്‍.എ മുഹമ്മദ്, ജനറല്‍ സെക്രട്ടറി കല്ലട്ര മാഹിന്‍ ഹാജി,ട്രഷറര്‍ കെ.മൊയ്തീന്‍ കുട്ടി ഹാജി, സി ടി അഹമ്മദലി,മെട്രോ മുഹമ്മദ് ഹാജി,എം സി ഖമറുദ്ധീൻ,എ അബ്ദുൽ റഹിമാൻ ,എൻ എ നെല്ലിക്കുന്ന്,പി ബി അബ്ദുൽ റസാഖ്,എ ജി സി ബഷീർ ,കെ ഇ എ ബക്കർ,ഖത്തർ ഇബ്രാഹിം ഹാജി,സി മുഹമ്മദ് കുഞ്ഞി,കരിച്ചേരി നാരായണൻ മാസ്റ്റർ, കെ വി കുഞ്ഞിരാമൻ, കെ എ മുഹമ്മദാലി,കല്ലട്ര അബ്ദുൽ ഖാദർ,കെ കുഞ്ഞിരാമൻ,തുടങ്ങി വിവിധ മത, സാമൂഹിക, സാംസ്‌കാരിക രാഷ്ട്രീയ നേതാക്കൾ പങ്കെടുത്തു.തുടർന്ന് രാത്രി 8 മണിക്ക് മജ്‌ലിസുന്നൂർ സംഘടിപ്പിച്ചു. ചടങ്ങിൽ എം എച്ച് മുഹമ്മദ് സ്വാഗതം ആശംസിക്കുകയുംഖാദർ കാത്തിം നന്ദി പറയുകയും ചെയ്തു.