മതസൗഹാർദ്ദം ഉയർത്തിപ്പിടിച്ച് മുസ്ലിം ലീഗ് മേഖലാ കമ്മിറ്റി

Share on Facebook
Tweet on Twitter

മേൽപ്പറമ്പ്(big14news.com):മതസൗഹാർദ്ദം ഉയർത്തിപ്പിടിച്ച് മുസ്ലിം ലീഗ് മേഖലാ കമ്മിറ്റി മാതൃകയായി. അരമങ്ങാനം തുക്കോച്ചി വളപ്പ് ശ്രീ വയനാട്ടുകുലവൻ തറവാട് തെയ്യംകെട്ട് മഹോത്സവത്തോടനുബന്ധിച്ച് മേൽപ്പറമ്പിൽ സ്ഥാപിച്ചിരുന്ന പ്രചരണ ബാനർ നശിപ്പിച്ചതിനെ തുടർന്ന് മേൽപ്പറമ്പ് മേഖലാ മുസ്ലിം ലീഗ് കമ്മിറ്റി അതേ സ്ഥലത്ത് പുനസ്ഥാപിച്ച് കൊണ്ടാണ് മാതൃകയായത്.

ചൂരിയിൽ റിയാസ് മൗലവി കൊല്ലപ്പട്ടതിനെ തുടർന്നുണ്ടായ സംഘർഷത്തിലാണ് ബാനർ നശിക്കപ്പെട്ടത്. മതസൗഹാർദ്ദം ഉയർത്തിപ്പിടിക്കുന്നതിന്റെ ഭാഗമായി ഈ ഉത്സവ കമ്മിറ്റി എല്ലാ വിഭാഗങ്ങളോടും സഹകരിക്കാറുണ്ട്.

മേൽപ്പറമ്പ മേഖല കമ്മിറ്റിയുടെ ഈ സൗഹാർദ്ദ പ്രവർത്തനത്തെ ഉത്സവ കമ്മിറ്റി ഭാരവാഹികൾ അഭിനന്ദിച്ചു. മേഖലാ കമ്മിറ്റി പ്രസിഡണ്ട് നസീർ കെ.വി.ടി,ഹനീഫ കെ.ഡി.എൽ,സലാം കോമു,ഫക്രു സുൽത്താൻ,സലാം കൈനോത്ത്,ആഷിഖ് കെ വി ടി, അൻവർ ദേളി,ലത്തീഫ് വളപ്പിൽ,ഷമീം വള്ളിയോട്,ലത്തീഫ് കെ വി ടി,നൗഷാദ് കൈനോത്ത് എന്നിവർ നേതൃത്വം നൽകി.