
മഞ്ചേശ്വരം(big14news.com):പൈവളിക പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന പയ്യക്കി ഉസ്താദ് ഇസ്ലാമിക് അക്കാദമി 10 വർഷത്തിലേക്ക് ചുവട് വെക്കുന്നു.ഇതോടനുബന്ധിച്ച് നടത്തുന്ന ദശവാർഷിക സമ്മേളനത്തിന്റെ പ്രഖ്യാപനം 29 ന് നടക്കും. അതിവിപുലയമായി നടത്താൻ ഉദ്ദേശിക്കുന്ന പരിപാടി 29 ന് രാത്രി മഗ്‌രിബ് നിസ്കാരത്തിന് ശേഷം സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ പാണക്കാട് പ്രഖ്യാപനം നടത്തും. സമസ്ത കേരളം ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ സമ്മേളനംഉദ്സ്ഥാഘാടനം ചെയ്യും. പ്രിൻസിപ്പൽ പി കെ അബ്‌ദുൾ ഖാദിർ മുസ്‌ലിയാർ പൈവളിക അധ്യക്ഷത വഹിക്കും