
കാസർഗോഡ്(big14news.com): ജില്ലയിൽ വലിയ രീതിയിലുള്ള വർഗ്ഗീയ കലാപങ്ങൾക്ക് ആർ എസ് എസ് അടക്കമുള്ള സംഘ്പരിവാർ സംഘടനകൾ ശ്രമം ആരംഭിച്ചതിന്റെ തെളിവാണ് റിയാസ് മൗലവിയുടെ കൊലപാതകത്തിന് ശേഷം പെരിയടുക്കയിലെ ആർ എസ് എസ് കേന്ദ്രത്തിൽ വെച്ച് വൻ ആയുധശേഖരം പോലീസ് പിടികൂടിയ സംഭവം തെളിയിക്കുന്നതെന്ന് മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്റഫ് ഇടനീരും ജനറൽ സെക്രട്ടറി ടി.ഡി കബീറും പറഞ്ഞു.
ഈ സാഹചര്യത്തിൽ ജില്ലയിലെ മുഴുവൻ സംഘ്പരിവാർ കേന്ദ്രങ്ങളും റെയ്ഡ് നടത്തി ആയുധശേഖരങ്ങൾ പിടികൂടാൻ പോലീസ് തയ്യാറാവണം.ജില്ലയെ കലാപ ഭൂമിയാക്കി രാഷ്ട്രീയ ലാഭമുണ്ടാക്കാനുള്ള ബി ജെ പി നേതൃത്വത്തിന്റെ ഗൂഢലക്ഷ്യത്തെ മതേതര കക്ഷികൾ ഒറ്റക്കെട്ടായി ചെറുത്ത് തോൽപ്പിക്കണമെന്നും യൂത്ത് ലീഗ് നേതാക്കൾ അഭ്യർത്ഥിച്ചു.