
കേരളം(big14news.com): ചോദ്യപേപ്പര്‍ പകര്‍ത്തി എന്ന ആരോപണത്തെ തുടര്‍ന്ന് വിവാദത്തിലായ എസ്എസ്എല്‍സി കണക്ക് പരീക്ഷ റദ്ദാക്കിയേക്കുമെന്ന് സൂചന. വിദ്യാഭ്യാസ മന്ത്രി ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനം തയ്യാറാക്കിയ മോഡൽ ചോദ്യപേപ്പറുമായി, എസ്എസ്എൽസി കണക്ക് പരീക്ഷാ ചോദ്യപേപ്പറിന് ഏറെ സാമ്യമുണ്ടെന്ന് പരാതി ഉയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണത്തിന് പരീക്ഷാ ഭവന്‍ ജോയിന്റ് കമ്മീഷണറെ നിയോഗിച്ചിരുന്നു.കണക്ക് പരീക്ഷ കുട്ടികളെ ബുദ്ധിമുട്ടിച്ചിരുന്നുവെന്നും പരാതി ഉയര്‍ന്നിരുന്നു.