കാസർഗോഡ് റീജ്യണൽ ഡയറി ലബോറട്ടറി ഉദ്ഘാടനം ചെയ്തു

Share on Facebook
Tweet on Twitter

കാസർഗോഡ്(big14news.com):ക്ഷീര വികസന വകുപ്പ് കുമ്പള നായിക്കാപ്പിൽ നിർമ്മിച്ചിട്ടുളള ജില്ലാ റീജ്യണൽ ഡയറി ലബോറട്ടറിയുടെ ഉദ്ഘാടനം വനം,വന്യജീവി,മൃഗസംരക്ഷണ,ക്ഷീര വികസന വകുപ്പ് മന്ത്രി അഡ്വ.കെ രാജു നിർവ്വഹിച്ചു.3.30 കോടി ചെലവിട്ടാണ് 4500 അടി ചതുരശ്ര വിസ്തീർണ്ണത്തിൽ റീജ്യണൽ ഡയറി ലബോറട്ടറിക്കായി മൂന്ന് നില കെട്ടിടം നിർമ്മിച്ചത്.

ക്ഷീര പരിശീലന കേന്ദ്രം,ഹോസ്റ്റൽ തുടങ്ങിയവയും കെട്ടിടത്തിൽ ഒരുക്കിയിട്ടുണ്ട്. പാൽ,പാലുൽപ്പന്നങ്ങൾ, കാലിത്തീറ്റ,കുടിവെളളം എന്നിവയുടെ എല്ലാ വിധ പരിശോധനകളും ഈ ലബോറട്ടറിയിൽ നടത്താനുളള സൗകര്യം ഒരുക്കിയിട്ടുണ്ട്.

നായ്ക്കാപ്പിൽ നടന്ന ചടങ്ങിൽ എൻ എ നെല്ലിക്കുന്ന് എംഎൽഎ അധ്യക്ഷത വഹിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് ക്ഷീര വികസന വകുപ്പിന്റെയും ജില്ലയിലെ ക്ഷീര സഹകരണ സംഘങ്ങളുടെയും സംയുക്താഭിമുഖ്യത്തിൽ ത്രിതല പഞ്ചായത്തുകൾ, മിൽമ എന്നിവരുടെ സഹകരണത്തോടെ നടക്കുന്ന ജില്ലാ ക്ഷീര സംഗമവും മന്ത്രി ഉദ്ഘാടനം ചെയ്തു.

ax

കിദൂർ,വീട്ടിയാടി സഹകരണ സംഘങ്ങളുടെ ആതിഥേയത്വത്തിലാണ് രണ്ട് ദിവസങ്ങളിലായി ക്ഷീര സംഗമം നടക്കുന്നത്.ചടങ്ങിൽ ക്ഷീര മേഖലയിലെ വിവിധ അവാർഡുകൾ മന്ത്രി വിതരണം ചെയ്തു.ജില്ലയിലെ മികച്ച ക്ഷീര കർഷകനായി ഉദയപുരം ക്ഷീര സംഘത്തിലെ സഞ്ജയൻ കോടോത്ത്, മികച്ച ക്ഷീര കർഷകയായി പെർള ക്ഷീര സംഘത്തിലെ നബീസ, പട്ടികജാതി മേഖലയിലെ മികച്ച ക്ഷീര കർഷകയായി ഉദയപുരം ക്ഷീര സംഘത്തിലെ പുഷ്പ സന്തോഷ്, മികച്ച ക്ഷേമനിധി ക്ഷീര കർഷകനായി പെർള ക്ഷീര സംഘത്തിലെ കെ അബൂബക്കർ, സർവ്വീസിൽ നിന്നും വിരമിച്ച ക്ഷീര സഹകരണ സംഘം ജീവനക്കാരായ കെ രാജഗോപാലൻ നായർ (സെക്രട്ടറി, നീലേശ്വരം ക്ഷീര വ്യവസായ സംഘം), വി ബാലകൃഷ്ണൻ (സെക്രട്ടറി, കൊട്ടോടി ക്ഷീര സംഘം), കെ ഗംഗാധരൻ (ഡ്രൈവർ, കാഞ്ഞങ്ങാട് പാൽ വിതരണ സംഘം), കാസർഗോഡ് ബ്ലോക്കിലെ മികച്ച ക്ഷീര കർഷകനായ എടനീർ ക്ഷീര സംഘത്തിലെ സോജൻ തോമസ്, കാസർഗോഡ് ബ്ലോക്കിലെ മികച്ച പട്ടികജാതി
വിഭാഗത്തിലെ ക്ഷീര കർഷകനായ നീർച്ചാൽ ക്ഷീര സംഘത്തിലെ എം ഐത്ത, കിദൂർ ക്ഷീര സംഘത്തിലെ മികച്ച ക്ഷീര കർഷകനായ എം ശ്രീപതി ഭട്ട്, കിദൂർ സംഘത്തിലെ മുതിർന്ന ക്ഷീര കർഷകനായ വെങ്കിടേശ്വര ഭട്ട്, റീജ്യണൽ ഡയറി ലാബിന്റെ കെട്ടിടം സമയബന്ധിതമായി പൂർത്തിയാക്കിയ കോൺട്രാക്ടർ അബ്ദുൾ റസാഖ് ബദിര, ക്ഷീര വികസന വകുപ്പിൽ നിന്നും സ്ഥലം മാറി പോകുന്ന വി അശോകൻ, റീജ്യണൽ
ഡയറി ലാബ് ജില്ലയിൽ യാഥാർത്ഥ്യമാക്കാൻ മുഖ്യ പങ്കു വഹിച്ച മുൻ ജില്ലാ മേധാവിയും ക്ഷീര വികസന വകുപ്പ് ഡയറക്ടറുമായ ജോർജ്കുട്ടി ജേക്കബ്ബ് എന്നിവർ മന്ത്രിയിൽ നിന്നും ഉപഹാരം ഏറ്റുവാങ്ങി.

ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീർ ,ജില്ലാ കളക്ടർ കെ ജീവൻ ബാബു എന്നിവർ വിവിധ ഉപഹാരങ്ങൾ വിതരണം ചെയ്തു. കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ എൻ പുണ്ഡരീകാക്ഷ,വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികളായ കെ പി സതീഷ്ചന്ദ്രൻ, വി രാജൻ, വിവിധ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡുമാർ, ക്ഷീര വികസന സംഘം സെക്രട്ടറി-പ്രസിഡുമാർ തുടങ്ങിയവർ പങ്കെടുത്തു.

കാസർഗോഡ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി എച്ച് മുഹമ്മദ് കുഞ്ഞി ചായിന്റടി സ്വാഗതവും ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ജോഷി ജോസഫ് നന്ദിയും പറഞ്ഞു.പരിപാടിയോടനുബന്ധിച്ച് ക്ഷീര വികസന സെമിനാർ, ക്ഷീര കർഷക പാർലമെന്റ്, ഗവ്യ ജാലകം തുടങ്ങിയവയും നടന്നു.

നാളെ വീട്ടിയാടി ക്ഷീര സംഘം പരിസരത്ത് കന്നുകാലി പ്രദർശനവും, ക്ഷീര സംഘം പുതുതായി നിർമ്മിച്ച കെട്ടിട ഉദ്ഘാടനവും നടക്കും. റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരൻ കെട്ടിടോദ്ഘാടനം നിർവ്വഹിക്കും.കന്നുകാലി പ്രദർശനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ് ഉദ്ഘാടനം ചെയ്യും.

Facebook Comments
  • TAGS
  • Dairy
  • inaugurated
  • Kasargod
  • Laboratory
  • Regional
SHARE
Facebook
Twitter
Previous articleമൊഗ്രാൽ പുത്തൂർ മൃഗാശുപത്രിക്ക് ലഭിച്ച ഐഎസ്ഒ 9001-2015 സർട്ടിഫിക്കറ്റ് മന്ത്രി അഡ്വ.കെ രാജു പഞ്ചായത്ത് പ്രസിഡന്റ് എ എ ജലീലിന് കൈമാറി
Next articleജില്ലയിൽ ട്രാൻസ്ജെൻഡേർസ് സർവ്വെ ആരംഭിച്ചു