
അബുദാബി(big14news.com):അബുദാബി ഉദുമ മണ്ഡലം കെ.എം.സി.സി വൈസ് പ്രസിഡന്റും മജ്മ സോക്കർ ലീഗ് സംഘാടക സമിതി കൺവീനറുമായ ഷമീം ബേക്കലിനെ അബുദാബി ഉദുമ മണ്ഡലം കെ.എം.സി.സി ഉപഹാരം നൽകി ആദരിച്ചു.
സാമൂഹിക സംസ്കാരിക രംഗങ്ങളിൽ മികച്ച പ്രവർത്തനങ്ങൾ നടത്തുന്ന ഷമീം ബേക്കൽ മജ്മ സോക്കർ ലീഗിന്റെ മികച്ച സംഘാടനത്തിനുള്ള അംഗീകാരമായിട്ടാണ് ഉപഹാരം നൽകി ആദരിച്ചത്. മജ്മ സോക്കർ ലീഗിന്റെ സമാപന ചടങ്ങിൽ കെ എം സി സി ജില്ലാ മണ്ഡലം നേതാക്കളുടെ സാന്നിധ്യത്തിൽ സനാബിൽ ഗ്രൂപ്പ് ചെയർമാനും ഉദുമ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റുമായ കെ.ബി.എം ഷരീഫ് ഉപഹാരം കൈമാറി.
Facebook Comments